Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ കാർഡ് മുൻഗണന...

റേഷൻ കാർഡ് മുൻഗണന പട്ടിക: പുറത്ത് കടക്കാൻ മടിച്ച് കാർഡുടമകൾ

text_fields
bookmark_border
തിരൂർ: റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരിൽ മിക്കവരും സ്വയം ഒഴിയാൻ ഇപ്പോഴും മടിച്ച് നിൽക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ. താലൂക്ക് വികസന സമിതി യോഗത്തിൽ തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ ഫൈസൽ പറവത്ത് കണക്കുകൾ നിരത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1.76 ലക്ഷത്തിൽ പരം വരുന്ന തിരൂർ താലൂക്കിലെ റേഷൻ കാർഡുടമകളിൽ 567 പേർ മാത്രമാണ് സ്വയം ഒഴിയാൻ അപേക്ഷ നൽകിയത്. ഇവരിൽ മിക്കവരും സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ്. താലൂക്കിൽ ഇതിനകം 3341 കാർഡുടമകളെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മൊത്തം കാർഡി​െൻറ 10 ശതമാനമെങ്കിലും അനർഹരാകുമെന്നാണ് അധികൃതരുടെ കണക്ക്. അതനുസരിച്ച് ഇനിയും പതിനയ്യായിരത്തോളമാളുകൾ പട്ടികയിൽ അനർഹമായി തുടരുന്നുണ്ട്. സ്വയം പിൻമാറുന്നതിന് സർക്കാർ അനുവദിച്ച സമയത്തിന് ശേഷവും തുടരുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും സപ്ലൈ ഓഫിസർ യോഗത്തിൽ അറിയിച്ചു. റേഷന്‍ കാര്‍ഡുകളിലെ അപാകതകള്‍ പരിശോധനയിലൂടെ കണ്ടെത്തി റേഷനിങ് സമ്പ്രദായം കുറ്റമറ്റതാക്കണമെന്നും അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തിരൂര്‍ താലൂക്ക് പരിധിയിലെ മുനിസിപ്പല്‍ റോഡുകളുടെയും പൊതുമരാമത്ത് റോഡുകളുടെയും ശോച്യാവസ്ഥ ഉടൻ പരിഹരിച്ച് യാത്ര സൗകര്യം മെച്ചപ്പെട്ടതാക്കണമെന്ന് നഗരസഭ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, സി. മമ്മൂട്ടി എം.എൽ.എയുടെ പ്രതിനിധി എ.കെ സൈതാലിക്കുട്ടി, എ. ഹംസു, പി.എ. ബാവ, പി. ശിവദാസൻ, എ.പി. സുബ്രഹ്മണ്യന്‍, ടി. ബാബു തുടങ്ങിയവർ സംസാരിച്ചു. അനർഹരെ പടിക്കു പുറത്താക്കാൻ വിവരം കൈമാറൂ... തിരൂർ: റേഷൻ മുൻഗണന പട്ടികയിൽ അനർഹമായി തുടരുന്ന കാർഡുടമകളെ കണ്ടെത്തി പടിക്കു പുറത്താക്കാൻ പൊതുജന സഹായം അഭ്യർഥിച്ച് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ. ഇത്തരക്കാരെ സംബന്ധിച്ച് വിവരം നൽകണമെന്ന് സപ്ലൈ ഓഫിസർ ഫൈസൽ പറവത്ത് അഭ്യർഥിച്ചു. സപ്ലൈ ഓഫിസിലെ 0494 2422083 എന്ന നമ്പർ അതിനായി ഉപയോഗിക്കാം. വിളിക്കുന്നവരുടെ വിശദാംശങ്ങൾ നൽകേണ്ടതില്ല. കാർഡുടമയുടെ വിവരങ്ങൾ മാത്രം നൽകിയാൽ മതി. ഇതിന് സ്വയം പിൻമാറാൻ സർക്കാർ അനുവദിച്ചിട്ടുള്ള സമയം തീരുന്നതിന് കാത്ത് നിൽക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story