Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:35 AM GMT Updated On
date_range 2017-08-06T14:05:59+05:30വിമുക്തി കാമ്പയിന് മഞ്ചേരിയിൽ തുടക്കം
text_fieldsമഞ്ചേരി: നഗരസഭയും ട്രോമാകെയറും എക്സൈസും പൊലീസും ചേർന്നു നടത്തുന്ന വിമുക്തി ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന് തുടക്കം. പയ്യനാട് വടക്കങ്ങര എ.യു.പി സ്കൂൾ അങ്കണത്തിൽ നടത്തിയ സംഗമം എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല എക്സൈസ് ഒാഫിസർ പി.ആർ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ വലയിലേക്ക് വിദ്യാർഥികൾ ചെന്നുപെടുന്നതും തിരിച്ചുകയറാനാവാതെ സ്വയംനശിക്കുന്നതും കണ്ടിരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ബോധവത്കരണ കാമ്പയിന് തുടക്കമിട്ടത്. ബോധവത്കരണ ക്ലാസും മാജിക് പ്രദർശനവും കനൽ തിരുവാലിയുടെ നാട്ടറിവ് നാടൻപാട്ടും ഉണ്ടായിരുന്നു. ലഹരിക്കടിപ്പെട്ടവരുടെ അനുഭവങ്ങളും പങ്കുവെച്ചു. നഗരസഭ അധ്യക്ഷ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വി.പി. ഫിറോസ്, കൃഷ്ണദാസ് രാജ, പി.ജി. ഉപേന്ദ്രൻ, മരുന്നൻ സമിയ്യ, മരുന്നൻ മുഹമ്മദ്, എം.വി. അബൂബക്കർ, കെ.പി. ഉമ്മു ഹബീബ, റിസ് വാന റഹീം, എം.പി. അബൂബക്കർ, വിമുക്തി ജില്ല കോഒാഡിനേറ്റർ ബി. ഹരികുമാർ, ട്രോമാകെയർ ജില്ല സെക്രട്ടറി പ്രജീഷ്, അബ്ദുൽ ലത്തീഫ് വടക്കാങ്ങര, പുതുക്കൊള്ളി അബ്ദുൽ റസാഖ്, എൻ.ടി. ഫാറൂഖ് എന്നിവർ സംസാരിച്ചു. അക്രമ രാഷ്ട്രീയത്തിനെതിരെ ധർണ മഞ്ചേരി: സി.പി.എം, ബി.ജെ.പി അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ മഞ്ചേരി മിനിസിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. ജില്ല പഞ്ചായത്ത് വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ ഹുസൈൻ അധ്യക്ഷത വഹിച്ചു. വല്ലാഞ്ചിറ ഷൗക്കത്തലി, എം. ഹരിപ്രിയ, ടി.പി. വിജയകുമാർ, ഡി.എ. ഹരിഹരൻ, ഹനീഫ പുല്ലൂർ, വി.സി. നാരായണൻകുട്ടി, പി.കെ. സത്യപാലൻ, അജിത കുതിരാടത്ത്, കെ. അബ്ദുല്ല, വിജീഷ് എളങ്കൂർ, പി.കെ. സലാം, എം.പി. ബിന്ദു എന്നിവർ സംസാരിച്ചു.
Next Story