Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:50 AM GMT Updated On
date_range 2017-08-05T14:20:57+05:30പുറത്തൂർ നായർ തോട് പാലത്തിന് 55 കോടി
text_fieldsപുറത്തൂർ: പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറക്കര നായർ തോടിനെയും ബന്ധിപ്പിച്ച് തിരൂർ -പൊന്നാനി പുഴക്ക് കുറുകെ നായർ തോട് പാലം യാഥാർഥ്യത്തിലേക്ക്. പാലത്തിെൻറ നിർമാണത്തിന് 55 കോടിയുടെ ഭരണാനുമതി ലഭിച്ചു. ചിരകാലാഭിലാഷം പൂർത്തിയാവുന്ന ആഹ്ലാദത്തിലാണ് തീരദേശ വാസികൾ. പുറത്തൂർ പഞ്ചായത്തിലെ പടിഞ്ഞാറക്കര ഭാഗത്തുള്ളവർക്ക് തിരൂർ- പൊന്നാനി പുഴയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, വില്ലേജ് ഓഫിസ്, സാമൂഹികാരോഗ്യ കേന്ദ്രം, ആയുർവേദ, മൃഗ ആശുപത്രികൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെത്താൻ ഏക ആശ്രയം കടത്തുതോണി മാത്രമാണ്. എന്നാൽ, മഴക്കാലത്ത് പുഴയിലെ കുത്തൊഴുക്ക് മൂലം തോണിയാത്ര അപകടകരമാണ്. ഇതുമൂലം അര കിലോമീറ്ററിന് പകരം 15 കിലോമീറ്റർ താണ്ടി മൂന്ന് ബസുകൾ കയറി കൂട്ടായി, മംഗലം വഴി വേണം പടിഞ്ഞാറക്കര നിവാസികൾ പുറത്തൂരിലെത്താൻ. മുൻ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് എം.എൽ.എയായിരുന്ന പി.പി. അബ്ദുല്ലക്കുട്ടിയുടെ ശ്രമഫലമായി നായർ തോടിൽ പാലം നിർമിക്കാൻ തീരുമാനിക്കുകയും അന്ന് ബജറ്റിൽ അഞ്ച് കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പിെൻറ നേതൃത്വത്തിൽ മണ്ണ് പരിശോധനയും നടത്തി. 440 മീറ്റർ നീളത്തിൽ 30 കോടി രൂപക്ക് പാലം നിർമിക്കാനായിരുരുന്നു മുൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉള്ളതിനാൽ നായർ തോടിൽ പാലം വേണ്ട എന്ന നിലപാടെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച കെ.ടി. ജലീൽ മന്ത്രിയായതോടെ കഴിഞ്ഞ ബജറ്റിൽ 40 കോടി പാലം നിർമാണത്തിന് നീക്കിവെെച്ച ങ്കിലും നോട്ട് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതി നടന്നില്ല. എന്നാൽ, മന്ത്രിയുടെ താൽപര്യത്തിെൻറ അടിസ്ഥാനത്തിൽ ഈ വർഷത്തെ ബജറ്റിൽ 55 കോടി വകയിരുത്തുകയായിരുന്നു. ഇതിനാണ് സർക്കാറിെൻറ ഭരണാനുമതി ലഭിച്ചത്. കേരള സംസ്ഥാന കോസ്റ്റൽ ഏരിയ െഡവലപ്മെൻറ് കോർപറേഷനാണ് പാലത്തിെൻറ നിർമാണ ചുമതല. കിഫ്ബിയിൽനിന്നാണ് ഇതിനാവശ്യമായ തുക കണ്ടെത്തുക. കിഫ്ബി യോഗം ഇക്കാര്യം പരിശോധിച്ച് ധനകാര്യ അംഗീകാരം നൽകുന്ന മുറക്ക് പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു. Tir w1
Next Story