Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:27 AM GMT Updated On
date_range 2017-08-05T13:57:00+05:30ഗൃഹനാഥനെ കൊന്ന കേസിൽ ഭാര്യയും കാമുകനും മാതാവും റിമാൻഡിൽ
text_fieldsഗൃഹനാഥനെ കൊന്ന കേസിൽ ഭാര്യയും കാമുകനും മാതാവും റിമാൻഡിൽ കുറ്റ്യാടി: മൊകേരിയിൽ ഗൃഹനാഥനെ കഴുത്തുഞെരിച്ചുകൊന്ന കേസിൽ ഭാര്യയും അമ്മയും ഇതരസംസ്ഥാനതൊഴിലാളിയും റിമാൻഡിൽ. വട്ടക്കണ്ടി മീത്തൽ ശ്രീധരെൻറ (47) വധവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഗിരിജ(36), ഇവരുടെ മാതാവ് കുണ്ടുതോട് വലിയപറമ്പത്ത് ദേവി(60), ഗിരിജയുടെ കാമുകൻ പശ്ചിമബംഗാൾ നാദിയ സ്വദേശി പരിമൾ ഹൽദാർ (45) എന്നിവരെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി രണ്ടാഴ്ചത്തേക്ക് കോഴിക്കോട് ജില്ലജയിലിൽ റിമാൻഡ് ചെയ്തത്. കുറ്റ്യാടി സി.ഐ ടി.സജീവൻ അറസ്റ്റ് ചെയ്ത ഇരുവരെയും വെള്ളിയാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതികളെ കാണാൻ നിരവധി ആളുകൾ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ മാസം എട്ടിന് രാത്രി 10 ന് ശ്രീധരനെ ഗുളികകൊടുത്ത് ബോധംകെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹൃദയസ്തംഭനം മൂലം മരിച്ചെന്നാണ് ഭാര്യ നാട്ടുകാരോട് പറഞ്ഞത്. നാട്ടുകാരുടെ പരാതിയെതുടർന്ന് കഴിഞ്ഞമാസം 31ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും വ്യാഴാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തതോടെയാണ് കൊലപാതകമാമെന്ന് ബോധ്യമായത്. മുഖ്യപ്രതിയായ പരിമൾ 12 വർഷം മുമ്പാണ് കേരളത്തിലെത്തിയത്. നാട്ടിൽ ഭാര്യയും അഞ്ച് മക്കളുമുണ്ട്. മൂത്തമകൾ വിവാഹിതയാണ്. രണ്ടാമത്തെ മകൻ തിരുവനന്തപുരത്ത് ഹോട്ടൽജോലി ചെയ്യുന്നു. ബാക്കി മൂന്നുപേർ വിദ്യാർഥികളാണ്. ഗിരിജക്ക് അഞ്ച് വയസ്സുള്ള ഒരു ആൺകുട്ടി മാത്രമാണുള്ളത്. കുട്ടി ഗിരിജയുടെ സഹോദരെൻറ സംരക്ഷണത്തിലാണ് ഇപ്പോൾ. ആറു മാസമായാണെത്ര പരിമൾ നാട്ടിൽ പോകാത്തത്. 2012ലാണ് ഇയാൾ കുറ്റ്യാടി ഭാഗത്തെത്തുന്നത്. ഒന്നരവർഷമായി ഗിരിജയുമായി അടുപ്പത്തിലാണെത്ര. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശനിയാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് സി.ഐ പറഞ്ഞു.
Next Story