Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് പ്രവർത്തകർ ...

യൂത്ത് ലീഗ് പ്രവർത്തകർ സ്പീക്കറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, കുടിവെള്ള വിതരണത്തിലെ അപാകതകൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കർ പി. ശ്രീരാമകൃഷ്ണ​െൻറ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊന്നാനി ആശുപത്രിപ്പടിയിൽ നിന്നാരംഭിച്ച മാർച്ച് സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ച് അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. ഫൈസൽ കടവ് അധ്യക്ഷത വഹിച്ചു. ഷബീർ ബിയ്യം, അശ്റഫ്, വി.കെ.എം. ഷാഫി, യു. മുനീബ്, ഹുസൈൻകോയ തങ്ങൾ, അഹമ്മദ് ബാഫഖി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story