Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:26 PM IST Updated On
date_range 4 Aug 2017 2:26 PM ISTകാട്ടാന വീടിനകത്ത് കടന്നു: നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsbookmark_border
കോയമ്പത്തൂർ: തൊണ്ടാമുത്തൂരിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീത്തിപാളം അയ്യാസാമി കോവിൽ റോഡിലെ പൗൾട്രി ഫാം നടത്തുന്ന ഷൺമുഖത്തിെൻറ വീട്ടിലാണ് വ്യാഴാഴ്ച പുലർച്ച കാട്ടാനയും കുട്ടിയാനയുമെത്തിയത്. പൗൾട്രിഫാമിനകത്ത് കടന്ന കാട്ടാനകൾ കോഴിത്തീറ്റ, ഗോതമ്പ് തവിട് തുടങ്ങിയവ ഭക്ഷിച്ചു. ഇൗ സമയത്താണ് കുട്ടിയാന വീടിെൻറ മുൻവാതിൽ തകർത്ത് അകത്തുകടന്നത്. ഇൗ സമയത്ത് ഷൺമുഖവും കുടുംബാംഗങ്ങളും കട്ടിലുകൾക്കടിയിൽ ഒളിച്ചിരുന്നു. അതിനിടെ ഷൺമുഖം ഫോണിൽ വിവരം അയൽവാസികളെ അറിയിച്ചിരുന്നു. പിന്നീട് സമീപവാസികളെത്തിയാണ് കാട്ടാനകളെ തുരത്തിയോടിച്ചത്. പൊലീസ്-, വനം-, റവന്യൂ അധികൃതർ സ്ഥലെത്തത്തി കാട്ടാനകളെ വനഭാഗത്തേക്ക് വിരട്ടിയോടിച്ചു. തിരുപ്പൂർ ബസ്സ്റ്റാൻഡിൽ മോഷണം- സ്ത്രീ പിടിയിൽ കോയമ്പത്തൂർ: തിരുപ്പൂർ പഴയ ബസ്സ്റ്റാൻഡിന് സമീപം യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുവണ്ണാമല മലർകൊടിയാണ് (43) പിടിയിലായത്. തിരുപ്പൂർ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന നിരവധി പോക്കറ്റടി- മോഷണ കേസുകളിൽ പ്രതിയാണ് മലർകൊടിയെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ വെട്ടിക്കൊന്ന് അഴുക്കുചാലിൽ ഉപേക്ഷിച്ച കേസ്: ആറു പ്രതികൾ അറസ്റ്റിൽ കോയമ്പത്തൂർ: യുവാവിനെ വെട്ടിക്കൊന്ന് ചാക്കിൽ കെട്ടി അഴുക്കുചാലിൽ ഉപേക്ഷിച്ച കേസിൽ ആറു പ്രതികൾ അറസ്റ്റിൽ. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ സിറ്റി പൊലീസിെൻറ ഗുണ്ടാപട്ടികയിലുള്ള കോയമ്പത്തൂർ പുലിയകുളം ജോസ്വ, കോഴി ആനന്ദ്, ശിവവിഷ്ണു, ലിയോ, ആവി ആനന്ദ്, രമേഷ് എന്നിവരാണ് പ്രതികൾ. നഗരത്തിലെ ഗുണ്ടയായിരുന്ന പുലിയകുളം നാഗരാജനാണ് (30) കൊല്ലപ്പെട്ടത്. പുലിയകുളം- ശൗരിപാളയം റോഡിലെ അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ജോസ്വയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘവുമായി ഉണ്ടായ മുൻവിരോധമാണ് കൊലപാതകത്തിന് കാരണം. പുലിയകുളം പൊലീസാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story