Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:23 PM IST Updated On
date_range 4 Aug 2017 2:23 PM ISTനൽകിയ വിലാസത്തിൽ പാർസൽ എത്തിച്ചില്ല; കൊറിയർ കമ്പനി 25,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsbookmark_border
തിരൂരങ്ങാടി: പാർസൽ നൽകിയ വിലാസത്തിൽ എത്തിച്ചുകൊടുക്കാതിരുന്ന കൊറിയർ കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് വിധി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചിനക്കലിലെ പ്രഫഷനൽ കൊറിയർ ഫ്രാഞ്ചൈസിക്കെതിരെയാണ് മലപ്പുറം ഉപഭോക്തൃ തർക്കപരിഹാര ഫോറം 25,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ചേളാരി സ്വദേശി കോലാക്കൽ മൂസക്കോയ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ സഹായത്തോടെ അഡ്വ. എം.സി. അനീഷ് മുഖേന നൽകിയ പരാതിയിലാണ് വിധി. പരാതിക്കാരൻ വീട്ടിലെ വിലാസത്തിൽ ചെന്നൈയിൽനിന്ന് അയച്ച പാർസൽ വീട്ടിലെത്തിക്കുന്നതിന് പകരം കമ്പനിയുടെ ഓഫിസിലെത്തി കൈപ്പറ്റണമെന്ന് ആവശ്യപ്പെടുകയും അതിന് തയാറാകാതായപ്പോൾ പാർസൽ മടക്കി അയച്ചെന്നും കാണിച്ചാണ് പരാതി നൽകിയത്. നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിലേക്കായി 10,000 രൂപയുമുൾപ്പെടെ 25,000 രൂപ നൽകാനാണ് വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story