Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:23 PM IST Updated On
date_range 4 Aug 2017 2:23 PM ISTഎടക്കാപറമ്പ് ജി.എൽ.പി സ്‌കൂളിന് ഓപൺ ഓഡിറ്റോറിയം
text_fieldsbookmark_border
വേങ്ങര: കണ്ണമംഗലം എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ നിർമിച്ച ഓപൺ ഓഡിറ്റോറിയം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ലോകബാങ്കിെൻറ 'തദ്ദേശമിത്രം' ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി. സലിം മാസ്റ്റർ, വൈസ് പ്രസിഡൻറ് പൂക്കുത്ത് മുജീബ്, പഞ്ചായത്ത് അംഗങ്ങളായ കാമ്പ്രൻ നൗഷാദ്, നെടുമ്പള്ളി സൈദു, പ്രധാനാധ്യാപകൻ കെ. വാസു, പി.ടി.എ പ്രസിഡൻറ് വി. ബഷീർ, ഇ.കെ. സമദ് ഹാജി, പി. ദാമോദരൻ, എ. മൊയ്‌തീൻകുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story