Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:53 AM GMT Updated On
date_range 4 Aug 2017 8:53 AM GMTഅധ്യാപക ക്ലസ്റ്റർ പരിശീലനം നാളെ
text_fieldsbookmark_border
പട്ടാമ്പി: ഉപജില്ലയിലെ അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് എ.ഇ.ഒ, ബി.പി.ഒ എന്നിവർ അറിയിച്ചു. ഒന്ന് മുതൽ നാലുവരെ ക്ലാസുകളുടെ പരിശീലനം യഥാക്രമം നരിപ്പറമ്പ് ഗവ. യു.പി സ്കൂൾ, പുലാശ്ശേരി ഗവ. വെൽഫെയർ സ്കൂൾ, പട്ടാമ്പി എസ്.എൻ.ജി.എൽ.പി സ്കൂൾ, മണ്ണേങ്ങോട് എ.യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. യു.പി വിഭാഗത്തിനുള്ള മുഴുവൻ വിഷയങ്ങളുടെയും പരിശീലനം പട്ടാമ്പി ജി.യു.പി സ്കൂളിലും എൽ.പി, യു.പി അറബി പട്ടാമ്പി ജി.എം.എൽ.പി സ്കൂളിലും നടക്കും. അധ്യാപകർ പാഠപുസ്തകം, കൈപ്പുസ്തകം, കുട്ടികളുടെ സവിശേഷ പഠനോൽപന്നങ്ങൾ എന്നിവയുമായി പങ്കെടുക്കണം. എ.ഇ.ഒ ഓഫിസ് മാർച്ച് ഇന്ന് പട്ടാമ്പി: കെ.എസ്.ടി.യു ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തും. ധർണ നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story