Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:53 AM GMT Updated On
date_range 2017-08-04T14:23:59+05:30ഷൊർണൂർ വഴി പുതിയ മൂന്ന് കെ.എസ്.ആർ.ടി.സി
text_fieldsഷൊർണൂർ: ബസുകൾ സർവിസ് ആരംഭിച്ചത് ട്രെയിൻ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും. നിലവിൽ രാത്രി വൈകി ബസ് സർവിസില്ലാത്ത ഷൊർണൂർ വഴി പുതിയ സർവിസ് ആരംഭിച്ചത് മലബാറിെൻറ കവാടമായി അറിയപ്പെടുന്ന ഷൊർണൂർ മേഖലക്കും മലബാറുകാർക്കും ഏറെ ഗുണകരമാകും. തൃശൂർ-മൈസൂരു (പുലർച്ച അഞ്ചിന്), പത്തനംതിട്ട-മൈസൂരു (രാത്രി 12ന്), കട്ടപ്പന-ആനക്കട്ടി (ഉച്ചക്ക് 11.45ന്) എന്നീ ബസ് സർവിസാണ് ആരംഭിച്ചിട്ടുള്ളത്. ഇവ തിരികെ മൈസൂരു--തൃശൂർ (പുലർച്ച മൂന്നിന്), മൈസൂരു-പത്തനംതിട്ട (പുലർച്ച 2.45), ആനക്കട്ടി -കട്ടപ്പന (രാവിലെ 9.45) സമയങ്ങളിലാണ് ഷൊർണൂരിലൂടെ കടന്നുപോവുക. നിലവിൽ രാത്രി പന്ത്രണ്ടര കഴിഞ്ഞാൽ തൃശൂരിൽനിന്ന് ഷൊർണൂർ വഴി മലപ്പുറം, മലബാർ മേഖലകളിലേക്ക് ബസില്ല. തൃശൂരിൽനിന്ന് ട്രെയിനും ഈ സമയത്തില്ല. ഇതിനാൽ പലരും രാത്രി ഓട്ടോയോ ടാക്സിയോ ആശ്രയിക്കുകയാണ്. രാവിലെ അഞ്ചിന് ഷൊർണൂരിലെത്തുന്ന തരത്തിൽ ഓടുന്ന ബസ് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി 12ന് ഒരു ബസ്കൂടി ഓടുന്നത് നിലവിൽ പന്ത്രണ്ടരക്ക് തൃശൂരിൽനിന്ന് പുറപ്പെടുന്ന ബസിലെ തിരക്ക് ഏറെ കുറക്കും. പലപ്പോഴും ഈ ബസ് വാതിലടക്കാൻ പറ്റാത്ത തരത്തിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് യാത്ര നടത്തുന്നത്. പുലർച്ച 2.45നും മൂന്നിനും മൈസൂരുവിൽനിന്ന് തിരിച്ച് യാത്ര നടത്തുന്ന ബസുകൾ പെരിന്തൽമണ്ണ, നിലമ്പൂർ, മലപ്പുറം, മണ്ണാർക്കാട് ഭാഗങ്ങളിൽനിന്ന് ഷൊർണൂരിലും തൃശൂരിലുമെത്തേണ്ട ഏറെ യാത്രക്കാർക്ക് ഗുണം ചെയ്യും. പുലർച്ച നാലിന് ശേഷം ഷൊർണൂരിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് നിറയെ ട്രെയിനുകളുള്ളതിനാൽ നല്ല പ്രയോജനം ലഭിക്കും. ഇടുക്കി ഹൈറേഞ്ച് പ്രദേശമായ കട്ടപ്പനയിൽനിന്ന് അട്ടപ്പാടി മേഖലയിലേക്കാരംഭിച്ച ബസ് കുടിയേറ്റ കർഷകർക്കും ഏറെ ഉപകാരപ്രദമാകും. കെ.എസ്.ആർ.ടി.സി ആദ്യകാലങ്ങളിൽ ഷൊർണൂരിന് പ്രാധാന്യം നൽകിയിരുന്നു. ഷൊർണൂർ നഗരസഭ സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസും പ്രവർത്തിച്ചിരുന്നു. എന്നാൽ, പതിറ്റാണ്ടുകളായി ഷൊർണൂരിനെ അവഗണിക്കുകയായിരുന്നു.
Next Story