Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:20 PM IST Updated On
date_range 4 Aug 2017 2:20 PM ISTജില്ലയിൽ 'കേരഗ്രാമം' പദ്ധതി തുടങ്ങി
text_fieldsbookmark_border
മലപ്പുറം: കൃഷിവകുപ്പ് കൃഷിഭവനുകൾ മുഖേന നടപ്പാക്കുന്ന 'കേരഗ്രാമം' പദ്ധതി ജില്ലയിൽ ആരംഭിച്ചു. മാറഞ്ചേരി, വട്ടംകുളം, മൂന്നിയൂർ, എടയൂർ, ഏലംകുളം, കുഴിമണ്ണ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ കേരഗ്രാമത്തിലും 75 ലക്ഷം രൂപ വീതം സഹായധനമായി കേര കർഷകർക്ക് ലഭിക്കും. തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ 625 ഏക്കർ സ്ഥലത്താണ് പദ്ധതി. പദ്ധതി പ്രകാരം തെങ്ങുകളുടെ തടം കോരൽ, പുതയിടൽ, ജൈവ വളം, രാസവളം, മഗ്നീഷ്യം സൾഫേറ്റ്, സസ്യ സംരക്ഷണ മരുന്നുകൾ, ജീവാണുവളം, ജൈവ-കീട-കുമിൾ നാശിനികൾ, ഇടവിളകൃഷി, കിണർ, പമ്പ്സെറ്റ്, സൂക്ഷ്മ ജലസേചനം, ജൈവവള നിർമ്മാണ യൂനിറ്റുകൾ മുതലായവക്ക് 50 ശതമാനം സബ്സിഡി ലഭിക്കും. കൂടാതെ കുമ്മായം, ഡോളോമൈറ്റ് എന്നിവക്ക് 75 ശതമാനം സബ്സിഡിയും ഉൽപാദന ശേഷികുറഞ്ഞ പ്രായമേറിയ തെങ്ങുകൾ വെട്ടിമാറ്റുന്നതിന് തെങ്ങ് ഒന്നിന് 500 രൂപ നിരക്കിലും പകരം വെക്കുന്നതിന് തെങ്ങിൻ തൈകൾ 50 ശതമാനം നിരക്കിലും ലഭിക്കും. തെങ്ങുകയറ്റ യന്ത്രങ്ങൾക്ക് ഒന്നിന് 2,000 രൂപയും തെങ്ങിൻ തൈ നഴ്സറിക്ക് 50,000 രൂപയും സബ്സിഡി ലഭിക്കും. പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ കേര സൊസൈറ്റികൾ രൂപവത്കരിച്ച് സംസ്കരണം, വിപണനം, മറ്റു ഗ്രൂപ് പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. അപേക്ഷ ആഗസ്റ്റ് 15നകം കൃഷിഭവനുകളിൽ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story