Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:50 AM GMT Updated On
date_range 2017-08-04T14:20:59+05:30രാജവെമ്പാലയെ പിടികൂടി
text_fieldsഅഗളി: മുക്കാലി ചിണ്ടക്കിയിൽ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ വനം വകുപ്പിെൻറ അഗളിയിലെ ദ്രുതകർമ സേന പിടികൂടി കാട്ടിൽ വിട്ടു. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ചിണ്ടക്കി സ്വദേശിയായ കൃഷ്ണൻകുട്ടിയുടെ വീട്ടിലെ അടുക്കളയോടു ചേർന്നുള്ള വരാന്തയിലാണ് രാജവെമ്പാലയെ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ ദ്രുതകർമ സേനാംഗങ്ങൾ അര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. 11 അടിയോളം നീളമുള്ള രാജവെമ്പാലയെ പിന്നീട് അധികൃതർ സൈലൻറ് വാലി വനത്തിൽ വിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി. രാജൻ, ഫോറസ്റ്റ് വാച്ചർ ഷാജി എം. മാത്യു, സിദ്ദീഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധ മാർച്ചും കൂട്ടധർണയും സംഘടിപ്പിച്ചു പാലക്കാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും കൂട്ടധർണയും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. ജില്ല പ്രസിഡൻറ് എം. ശശികുമാർ അധ്യക്ഷത വഹിച്ചു. കെ.എം. മഹുമ്മദ് ഹാഷിം, പി. പ്രീത, എസ്. രവീന്ദ്രൻ, മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു. പി.യു. ചിത്രക്ക് ധനസഹായം നൽകാനുള്ള തീരുമാനം സ്വാഗതാർഹം പാലക്കാട്: പി.യു. ചിത്രക്ക് പരിശീലനത്തിനും ദിനബത്തക്കുമായി ധനസഹായം നൽകുമെന്ന സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല അഡ്ഹോക് കമ്മിറ്റി. പാലക്കാട്ട് സർക്കാർ ജോലി ലഭിക്കണമെന്ന ചിത്രയുടെ ആവശ്യവും എത്രയും വേഗം അനുഭാവപൂർവം യാഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വളർന്നു വരുന്ന കായിക പ്രതിഭകളുടെ ഭാവി തകർക്കുന്ന ദുഷ്പ്രവണതകൾ ഇല്ലാതാക്കി കായിക രംഗത്തെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കൺവീനർ റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. മുകേഷ്, സംഗീത ജോസഫ്, വി.എം. നൗഷാദ് അലവി, സുമയ്യ സുലൈമാൻ, കെ.എം. സാബിർ അഹ്സൻ, സതീഷ് മേപ്പറമ്പ്, രമേഷ് പുതൂർ, ഷാജഹാൻ കാരൂക്കിൽ, ഷഫീഖ് അജ്മൽ എന്നിവർ സംസാരിച്ചു.
Next Story