Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:47 AM GMT Updated On
date_range 2017-08-04T14:17:59+05:30മുഹമ്മദ് റാസിക്കിന് ജൻമനാടിെൻറ ഉജ്ജ്വല സ്വീകരണം
text_fieldsആനക്കര: കായികതാരങ്ങൾ കോർട്ടിലെ എതിരാളികളോട് മാത്രം മത്സരിച്ചാൽ പോരെന്ന അവസ്ഥയാണെന്ന് വി.ടി. ബൽറാം എം.എൽ.എ. ഉയരത്തിൽ എത്താമെന്നല്ലാതെ അതിലൂടെ മറ്റ് പ്രയോജനമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിൽ നടന്ന സ്റ്റുഡൻറ്സ് ഒളിമ്പിക്സിൽ 1500 മീറ്ററിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ മുഹമ്മദ് റാസിക്കിന് ജന്മനാടായ തണ്ണീർക്കോട് കൂനംമ്മൂച്ചിയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൂനംമ്മൂച്ചി ചൈതന്യ സ്പോർട്സ് ക്ലബിെൻറയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശിങ്കാരിമേളത്തിെൻറ അകമ്പടിയോടെ തുറന്ന വാഹനത്തിൽ വേദിയിലേക്ക് എതിരേറ്റു. തുടർന്ന് വി.ടി. ബൽറാം എം.എൽ.എ പുരസ്കാരം നൽകി ആദരിച്ചു. പരിശീലകൻ ദിനിൽനെയും ആദരിച്ചു. ക്ലബ് പ്രസിഡൻറ് ആസിഫ്, എസ്.എം.കെ. തങ്ങൾ, മൂസക്കുട്ടി, ശശിധരൻ, സി. ഹംസ, അലി കുന്നത്ത്, അഡ്വ. അലി, ശശിരേഖ, ഷാജി, നാസർ എന്നിവർ പങ്കെടുത്തു. മുഹമ്മദ് റാസിക്കിനെ ആദരിക്കൽ ചടങ്ങ് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Next Story