Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:17 PM IST Updated On
date_range 4 Aug 2017 2:17 PM ISTതപാൽസമര പ്രഖ്യാപന കൺവെൻഷൻ ആറിന്
text_fieldsbookmark_border
ഒറ്റപ്പാലം: തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 16 മുതൽ നടത്തുന്ന രാജ്യവ്യാപകസമരത്തിെൻറ ഭാഗമായി സംസ്ഥാനതല സമരപ്രഖ്യാപന കൺവെൻഷനും ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ആഗസ്റ്റ് ആറിന് രാവിലെ ഒമ്പതിന് ചെർപ്പുളശ്ശേരി ഇ.എം.എസ് സ്മാരക നഗരസഭ ഹാളിൽ നടക്കും. കേന്ദ്ര ഗവ. ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ റിപ്പോർട്ട് ഭേദഗതി സഹിതം 2016 ജനുവരി മുതൽ നടപ്പാക്കിയിട്ടും ജി.ഡി.എസ് ജീവനക്കാർക്ക് സേവന വേതന പരിഷ്കരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂനിയനാണ് (എ.ഐ.ജി.ഡി.എസ്.യു) പണിമുടക്ക് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story