Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:47 AM GMT Updated On
date_range 2017-08-04T14:17:59+05:30ജില്ലയിൽ പുതിയ ചൈൽഡ് െവൽഫെയർ കമ്മിറ്റി വരും
text_fieldsമലപ്പുറം: ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതായി സാമൂഹിക നീതി വകുപ്പ് വിജ്ഞാപനമിറക്കി. നിലവിലുള്ള അംഗങ്ങളുടെ കാലാവധി കഴിഞ്ഞ് ഒന്നര വർഷം പിന്നിടുേമ്പാഴാണ് വിജ്ഞാപനം. ചൈൽഡ് െവൽഫെയർ കമ്മിറ്റി ചെയർമാൻ, നാല് അംഗങ്ങൾ എന്നിവരെയാണ് പുതുതായി തെരഞ്ഞെടുക്കുക. ഇതിൽ ഒരാൾ വനിതയാകണം. നിയമപ്രകാരം നിലവിലുള്ള അംഗങ്ങൾക്ക് തുടരാനാകില്ല എന്നതിനാൽ, പുതിയ കമ്മിറ്റിയാകും നിലവിൽ വരിക. കാലാവധി കഴിഞ്ഞിട്ടും ജില്ല ചൈൽഡ് െവൽഫെയർ കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതും മുൻ ചെയർപേഴ്സനെതിരെ ഉയർന്ന ആരോപണങ്ങളും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ബാലനീതി നിയമ പ്രകാരം പ്രത്യേക പരിഗണനയും പരിരക്ഷയും അർഹിക്കുന്ന കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുന്നതിനുള്ള ജുഡീഷ്യൽ അധികാരമുള്ള ബോഡിയാണ് ചൈൽഡ് െവൽഫെയർ കമ്മിറ്റി. സോഷ്യോളജി, സൈക്യാട്രി, സോഷ്യൽവർക്ക്, ചൈൽഡ് സൈക്കോളജി എന്നിവയിൽ ബിരുദാനന്തരബിരുദമോ ആരോഗ്യം, നിയമം എന്നിവയിൽ ബിരുദമോ ആണ് യോഗ്യത. മൂന്ന് വർഷത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ ജില്ല ചൈൽഡ് പ്രൊട്ടക്ഷ്ൻ ഒാഫിസിൽ ലഭിക്കും.
Next Story