Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനപാലകർ കലക്ടറേറ്റ്...

വനപാലകർ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

text_fields
bookmark_border
മലപ്പുറം: 24 മണിക്കൂര്‍ ജോലിഭാരം ഒഴിവാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ.എഫ്.പി.എസ്.എ ജില്ല കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാടിനെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വനപാലകരെ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എഫ്.പി.എസ്.എ ഉയര്‍ത്തുന്ന ആവശ്യങ്ങൾ നിയമസഭയില്‍ എത്തിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എഫ്.പി.എസ്.എ ജില്ല പ്രസിഡൻറ് പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ആമിര്‍ കോഡൂര്‍, വി. ശശികുമാര്‍, കൃഷ്ണദീപ്, വി.പി. ദിനേശന്‍, ഗോപാലകൃഷ്ണന്‍, എ.പി. പ്രദീപ് കുമാര്‍, പി. പ്രകാശ്, എന്‍. സഫീര്‍, പി.എ. ശ്രീജിത്ത്, പി.എം. മുഹമ്മദ് അഷ്‌റഫ്, ടെല്‍സല്‍ എന്‍. തോമസ് എന്നിവർ സംസാരിച്ചു. ജോലിസമയം എട്ട് മണിക്കൂറായി ചുരുക്കുക, ഡെപ്യൂട്ടി ആര്‍.എഫ്.ഒ പ്രമോഷന്‍ േക്വാട്ട 50 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ ഉന്നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story