Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളാഞ്ചേരി മർകസ്​ 30ാം...

വളാഞ്ചേരി മർകസ്​ 30ാം വാർഷിക മെഗാ സമ്മേളനം ഇന്ന് ആരംഭിക്കും

text_fields
bookmark_border
വളാഞ്ചേരി: വളാഞ്ചേരി മർകസ് 30ാം വാർഷിക, വാഫി, വഫിയ്യ, ഹിഫ്ള് സനദ് ദാന മെഗാ സമ്മേളനം ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിലായി വളാഞ്ചേരി മർകസിൽ ആരംഭിക്കും. ത്രിദിന സമ്മേളന പരിപാടികൾക്ക് നാലിന് രാവിലെ മുഹമ്മദലി ശിഹാബ് തങ്ങൾ, മർകസ് സ്ഥാപകൻ കെ.കെ. അബൂബക്കർ ഹസ്രത് താനൂർ എന്നിവരുടെ മഖ്ബറ സിയാറത്തോടെ തുടക്കമാകും. വൈകീട്ടു നടക്കുന്ന മജ്ലിസുന്നൂർ സംഗമത്തിന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പതാകയുയർത്തും. പാണക്കാട് ബശീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 120ൽ പേർക്ക് വഫിയ്യ ബിരുദദാനം നടത്തും. പാണക്കാട് ഫാത്വിമ സുഹ്റ ബീവി സനദ് ദാനം നിർവഹിക്കും. വൈകീട്ട് വിദ്യാതീരം സംഗമം കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഭാഷാധ്യാപകർക്കും പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നൽകണം- -കെ.എ.ടി.എഫ് വളാഞ്ചേരി: സർവിസിലുള്ള മുഴുവൻ ഭാഷാധ്യാപകരുടെയും ജോലി സംരക്ഷണം ഉറപ്പുവരുത്തണമെന്നും സീനിയോറിറ്റി അടിസ്ഥാനത്തിൽ ഭാഷ അധ്യാപകർക്കും പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നൽകണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) കുറ്റിപ്പുറം ഉപജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി. ഹൈദർ അലി അധ്യക്ഷത വഹിച്ചു. എ. ഹാരിസ്, കെ. അബ്ദുൽ കരീം, പി.കെ. അൻവർ, ഹബീബ് തെയ്യമ്പാട്ടിൽ, ഇ. ഹസൻ, കെ.പി. വഹീദ, എം. സൈനുദ്ദീൻ, ടി. ഷാഹിന, കെ.പി.എ. വഹാബ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ വാർഷികാഘോഷം വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ 19ാമത് വാർഷികാഘോഷവും ഏരിയ ഡെവലപ്പ്മ​െൻറ് സൊസൈറ്റികൾക്കും അയൽക്കൂട്ടങ്ങൾക്കുമുള്ള ഫണ്ട് വിതരണവും പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി. അബ്ദുൽ നാസർ, റുഫീന, ഫാത്തിമ കുട്ടി, സി. ഷെഫീന, ടി.പി. അബ്ദുൽ ഗഫൂർ, ടി.കെ. സുജിത്, അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി. രാമകൃഷ്ണൻ സ്വാഗതവും സി.ഡി.എസ് പ്രസിഡൻറ് എൻ.കെ. ലീല നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story