Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ലസ്​റ്റർ പരിശീലനം...

ക്ലസ്​റ്റർ പരിശീലനം ബഹിഷ്കരിക്കും

text_fields
bookmark_border
മലപ്പുറം: ആറാം പ്രവൃത്തിദിനമായ ആഗസ്റ്റ് അഞ്ചിലെ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിക്കുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ). ജൂലൈയിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. അന്യായ സ്ഥലംമാറ്റം പിൻവലിക്കുക, അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളിലാണ് സംഘടന പരിഹാരം ആവശ്യപ്പെട്ടിരുന്നത്. യോഗത്തിൽ ജില്ല പ്രസിഡൻറ് അബ്ദുൽ മജീദ്, സെക്രട്ടറി ടി.ടി. റോയ് തോമസ്, വി.കെ. അജിത്കുമാർ, സനൽകുമാർ, പി.ടി. ജോർജ്, കെ.എൽ. ഷാജു, ഇ. ഉദയചന്ദ്രൻ, ജോജോ മാത്യൂ, സി. ജയേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story