Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:45 AM GMT Updated On
date_range 2017-08-04T14:15:01+05:30പനി: രണ്ടുമാസം, 56 മരണം
text_fieldsമലപ്പുറം: പകർച്ചവ്യാധികൾ മൂലം ഇൗ വർഷം ജില്ലയിൽ മരണപ്പെട്ടത് 69 പേർ. മഴ തുടങ്ങിയ ജൂൺ-ജൂലൈ മാസങ്ങളിലാണ് 56 മരണങ്ങൾ. ഡെങ്കിപ്പനി ബാധിച്ചാണ് ജില്ലയിൽ കൂടുതൽ മരണങ്ങൾ. ഇൗ വർഷം ഇതുവരെ 48 പേർ ഡെങ്കിപ്പനി മൂലം മരണപ്പെട്ടു. ഇതിൽ 42 കേസുകളും ജൂൺ-ജൂെലെ മാസങ്ങളിലാണ്. 3738 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ടുചെയ്തു. 280 കേസുകൾ സ്ഥിരീകരിച്ചു. എച്ച്1 എൻ1 ഇതുവരെ ഒമ്പത് ജീവനുകൾ കവർന്നു. എട്ട് എച്ച്1 എൻ1 മരണങ്ങളും ഉണ്ടായത് രണ്ടുമാസത്തിനിടെ. 194 എച്ച്1 എൻ1 കേസുകൾ ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. 54 പേരുടെ രോഗം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം മൂലം 11 പേർ മരിച്ചു. ഇതിൽ ആറു മരണങ്ങളും കഴിഞ്ഞ രണ്ടു മാസങ്ങളിലാണ്. 1099 മഞ്ഞപ്പിത്ത കേസുകൾ ജില്ലയിൽ ഇതുവരെ റിപ്പോർട്ടു ചെയ്തു. രണ്ടു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 231 കേസുകൾ. 55,000 പേരാണ് വയറിളക്കം പിടിപെട്ട് ഇതുവരെ സർക്കാർ ആശുപത്രിയിലെത്തിയത്. വൈറൽപനി രണ്ടുമാസത്തിനിടെ ജില്ലയിൽ വ്യാപകമായി. മൂന്നര ലക്ഷത്തിന് മുകളിൽ പേർക്ക് വൈറൽപനി പിടിപെട്ടു. പനി പിടിപെട്ടും നിരവധി മരണങ്ങൾ ജില്ലയിലുണ്ടായി. തുടർച്ചയായി മഴ ലഭിക്കാത്തത് കൊതുകു പെരുകുന്നതിനും രോഗം പടരാനും കാരണമാകുന്നതായി ജില്ല ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മഴ ഒഴിയുേമ്പാൾ കൊതുക് മുട്ടകൾ സുരക്ഷിതമായിരിക്കുകയും മഴ കിട്ടുേമ്പാൾ ഒന്നിച്ച് വിരിയുകയുമാണ്. ശുചിത്വ യജ്ഞങ്ങൾ കാര്യക്ഷമമാകാത്തതും രോഗ വ്യാപനത്തിന് കാരണമാണ്. box ഡെങ്കിപ്പനി 48 മഞ്ഞപ്പിത്തം 11 എച്ച്1 എൻ1 9 വയറിളക്കം 1
Next Story