Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ: പ്രക്ഷോഭത്തിന്...

ഗെയിൽ: പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മലപ്പുറത്ത് ജനപ്രതിനിധി സംഗമം

text_fields
bookmark_border
മലപ്പുറം: സുരക്ഷമാനദണ്ഡങ്ങളൊന്നും പാലിക്കാത്ത ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾ മലപ്പുറത്ത് ഒത്തുചേർന്നു. ടൗൺഹാളിൽ സംഗമിച്ച ശേഷം ജനപ്രതിനിധികൾ സമരസമിതി സ്ഥാപിച്ച കാൻവാസിൽ കൂട്ടമായി ഒപ്പ് രേഖപ്പെടുത്തിയാണ് ഐക്യദാർഢ്യം അറിയിച്ചത്. പൈപ്പ് ലൈനിനെതിരായ നിയമപോരാട്ടത്തിന് പഞ്ചായത്ത്, നഗരസഭ ഭരണസമിതികൾ നേതൃത്വം നൽകും. ആഗസ്റ്റ് 19 ന് മലപ്പുറത്ത് നടക്കുന്ന പ്രതിരോധ വലയം വിജയിപ്പിക്കാനും തീരുമാനിച്ചു. സമരസമിതി ജില്ല ചെയർമാൻ പി.എ. സലാം അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറമ്പൻ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീന പ്രമേയമവതരിപ്പിച്ചു. കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സുമയ്യ, ഹാരിസ് ആമിയൻ, പി.എ. സലീം ബാപ്പുട്ടി, എം.കെ. മുഹ്സിൻ, സി.പി. ആയിശ, നജീബ് കുനിയിൽ, വി.പി. സുഹൈർ, പരി അബ്ദുൽ മജീദ്, പ്രദീപ്കുമാർ, കെ. മൻസൂർ, പി.കെ. ഹക്കീം, ശിഹാബ് വരിക്കോടൻ, സലീം കൊടക്കാടൻ എന്നിവർ സംസാരിച്ചു. ഇഖ്ബാൽ കൊടക്കാടൻ സ്വാഗതവും പി.കെ. ബാവ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story