Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാടിക്കടവ് തൂക്കുപാലം...

വാടിക്കടവ് തൂക്കുപാലം അപകടാവസ്ഥ പരിഹരിക്കണം ^സി.പി.എം

text_fields
bookmark_border
വാടിക്കടവ് തൂക്കുപാലം അപകടാവസ്ഥ പരിഹരിക്കണം -സി.പി.എം മംഗലം: തിരൂർ -പൊന്നാനി പുഴയിൽ മംഗലം, പുറത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാടിക്കടവ് തൂക്കുപാലത്തി​െൻറ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സി.പി.എം മംഗലം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി കടലിൽനിന്ന് അരകിലോമീറ്റർ മാത്രം ദൂരത്താണ് തൂക്കുപാലം. ഉപ്പുകാറ്റ് മൂലം പാലത്തി​െൻറ ഇരുവശങ്ങളിലുമുള്ള നെറ്റുകൾ ദ്രവിച്ചിട്ടുണ്ട്. പാലത്തിൽ ഓടിക്കളിക്കുന്ന കുട്ടികൾ ഇതിലൂടെ പുഴയിൽ വീഴാനുള്ള സാധ്യതയുണ്ട്. നടക്കാനുള്ള ഷീറ്റുകൾ ദ്രവിച്ച് ഇളകിയാടുന്നു. നിരവധി വിദ്യാർഥികൾ ഈ പാലത്തിലൂടെ ദിവസവും യാത്ര ചെയ്യുന്നു. റവന്യൂ വകുപ്പി​െൻറ ഭരണനിയന്ത്രണത്തിലുള്ള പാലത്തി​െൻറ അറ്റകുറ്റപ്പണികൾ ചെയ്യണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി. ഷുക്കൂർ അധ്യക്ഷത വഹിച്ചു. കൂട്ടായി ബഷീർ, കെ.വി. പ്രസാദ് എന്നിവർ സംസാരിച്ചു. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസി‍​െൻറ പ്രസക്തി വർധിച്ചു -രമേശ് ചെന്നിത്തല തിരൂർ: ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസി‍​െൻറ പ്രസക്തി വർധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂങ്ങോട്ടുകുളം ഗ്രാൻഡ് പാലസ് ഓഡിറ്റോറിയത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി.എം. ബഷീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത പൊതുപ്രവർത്തകനായിരുന്നു സി.എം ബഷീറെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.എ. പത്മകുമാർ അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, പി.എ. കരീം, പി.ടി. അജയ് മോഹൻ, കെ.പി. മജീദ്, ഇ. മുഹമ്മദ് കുഞ്ഞി, പന്ത്രോളി മുഹമ്മദലി, ടി.കെ. അലവിക്കുട്ടി, ഒ. രാജൻ, കെ.വി. നൗഷാദലി, യു.കെ. അഭിലാഷ്, അഡ്വ. രതീഷ് കൃഷ്ണ, ടി.കെ. അഷ്റഫ്, എം.എ. റസാക്ക്, പി. ഹൈദ്രോസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. പി. നസറുല്ല സ്വാഗതവും ബ്ലോക്ക് പ്രസിഡൻറ് പി. രാമൻകുട്ടി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story