Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻകടയിൽ നിന്ന്...

റേഷൻകടയിൽ നിന്ന് കടത്തിയ ഗോതമ്പും അരിയും പിടികൂടി

text_fields
bookmark_border
പാണ്ടിക്കാട്: റേഷൻ സാധനങ്ങൾ ഗുഡ്സ് ഓട്ടോയിൽ കടത്തുന്നതിനിടെ കടയുടമ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കിഴക്കേ പാണ്ടിക്കാട്ട് റേഷൻകട നടത്തുന്ന എടവണ്ണ സ്വദേശി പി. ഷൗക്കത്തലി, കക്കുളത്ത് പലചരക്ക് കച്ചവടം നടത്തുന്ന ആറങ്ങോടൻ കുഞ്ഞിമുഹമ്മദ്, ഗുഡ്സ് ഓട്ടോ ഡ്രൈവർ കക്കുളം സ്വദേശി പുന്നക്കാടൻ ഫവാസ് എന്നിവരെയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പതരക്ക് അരിചാക്കുകൾ കൊണ്ടുപോകുന്നത് സംശയം തോന്നിയ നാട്ടുകാർ കിഴക്കേ പാണ്ടിക്കാട്ടുനിന്ന് വാഹനം പിന്തുടർന്ന് കക്കുളത്ത് സാധനങ്ങൾ ഇറക്കുമ്പോൾ പിടികൂടുകയായിരുന്നു.12 ചാക്കുകളിലായി 631 കിലോ ഗോതമ്പ്, രണ്ട് ചാക്കുകളിലായി 95 കിലോ പച്ചരി, ഒമ്പത് ചാക്കുകളിലായി 449 കിലോ ചാക്കരി എന്നിവയാണ് പിടികൂടിയത്. റേഷൻ സാധനങ്ങൾ വാങ്ങാനെത്തുന്നവരോട് ഇെല്ലന്ന് പറഞ്ഞ് തിരിച്ചയക്കുന്നതായി റേഷൻ കടയുടമക്കെതിരെ പരാതിയുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story