Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:11 PM IST Updated On
date_range 4 Aug 2017 2:11 PM ISTകുറ്റിപ്പാലയിൽ ബിവ്റജസ് ഔട്ട്ലെറ്റ് വീണ്ടും തുറക്കാൻ നീക്കമെന്ന് സൂചന
text_fieldsbookmark_border
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിൽ ബിവ്റേജസ് ഔട്ട്ലെറ്റ് വീണ്ടും ആരംഭിക്കാൻ നീക്കമെന്ന് സൂചന. ജനകീയ സമരത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് കുറ്റിപ്പാല വില്ലേജ് ഓഫിസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തന സജ്ജമായിരുന്ന മദ്യവിൽപ്പന കേന്ദ്രം പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. ജനകീയ സമരസമിതി ഹൈകോടതിയിൽ നിന്ന് വിൽപ്പനശാല പ്രവർത്തിക്കുന്നതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. സർക്കാരിെൻറ പുതിയ മദ്യനയത്തിെൻറ പശ്ചാത്തലത്തിലാണ് വീണ്ടും വിൽപ്പന കേന്ദ്രം അതേ കെട്ടിടത്തിൽ ആരംഭിക്കാൻ നീക്കം തകൃതിയായി ആരംഭിച്ചിരിക്കുന്നത്. ആർ.ഡി.ഒയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വീണ്ടും വിൽപ്പനകേന്ദ്രം ആരംഭിക്കുന്നതെന്നും കെട്ടിട ഉടമ ഹൈകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതായും പ്രചാരണമുണ്ട്. ബിവ്റേജസ് കോർപറേഷൻ വിൽപ്പന കേന്ദ്രം പ്രവർത്തിപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിവ്റേജസ് കോർപറേഷെൻറ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതും വിൽപ്പന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതിെൻറ സൂചനയായി വിലയിരുത്തപ്പെടുന്നു. എന്നാൽ വിൽപ്പന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ ബിവ്റേജസ് കോർപറേഷൻ അധികൃതർ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story