Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:38 AM GMT Updated On
date_range 2017-08-04T14:08:59+05:30പഴമള്ളൂർ ജി.എൽ.പി സ്കൂളിൽ പാർലമെൻ്ററി വോട്ടെടുപ്പ് നടത്തി
text_fieldsമങ്കട: ഇലക്ഷൻ കമ്മിഷനെ നിശ്ചയിച്ചും നാമനിർദ്ദേശപത്രിക സമർപ്പിച്ചും . സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് ജനാധിപത്യ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പാലിച്ച് ബാലറ്റിലൂടെ തെരഞ്ഞെടുടുപ്പ് നടത്തിയത്. ലീഡർ തെരഞ്ഞെടുപ്പിന് പേന, പുസ്തകം എന്നിവയും ഡെപ്യൂട്ടി ലീഡർക്ക് ബാഗ് കുട എന്നിവയും 'കമ്മിഷൻ' ചിങ്ങളായി അനുവദിച്ചു. പത്രികാ സമർപ്പണം, പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, പോളിങ്, വോട്ടെണ്ണൽ തുടങ്ങിയ നടപടിക്രമങ്ങൾ കുട്ടികൾ പരിചയപ്പെടും വിധമായിരുന്നു തെരഞ്ഞെടുപ്പ് രീതികൾ. ഓരോ ക്ലാസിൽ നിന്നുമായി ഇരു സ്ഥാനങ്ങളിൽ മത്സരിക്കാൻ എട്ടു വീതം പത്രികകൾ ലഭിച്ചു. പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർമാർ തുടങ്ങിയ സേവനങ്ങളും കുട്ടികൾ ഏറ്റെടുത്തു. സ്കൂൾ ലീഡറായി മുസമ്മിൽ, ഡെപ്യൂട്ടി ലീഡറായി ആഇഷ സന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എച്ച്.എം ഗീതാ കുമാരി കമ്മീഷൻ ചുമതല നിർവഹിച്ചു. അധ്യാപകരായ കെ അജ്മൽ, പി സക്കീത്ത്, സുബൈദ, ശഹർബാനു നേതൃത്വം നൽകി. പൂർവ്വ വിദ്യാർഥികൾ സന്ദർശനം നടത്തി. ഓരോ ക്ലാസിലും ലീഡർ, സബ് ലീഡർ പദവികളിൽ ഭൂരിപക്ഷ വോട്ടു നേടിയവരെ തെരഞ്ഞെടുത്തു.
Next Story