Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖുദ്‌സ് ഐക്യദാര്‍ഢ്യ...

ഖുദ്‌സ് ഐക്യദാര്‍ഢ്യ സദസ്സ്​

text_fields
bookmark_border
മലപ്പുറം: ഫലസ്തീനിൽ ഇസ്രയേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അധിനിവേശ ഭീകരതക്കെതിരെ സോളിഡാരിറ്റി മലപ്പുറം ഏരിയ സംഘടിപ്പിക്കുന്ന ഖുദ്‌സ് ഐക്യദാര്‍ഢ്യ സദസ്സ് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം നാലിന് കോട്ടപ്പടി മസ്ജിദുല്‍ ഫതഹിന് സമീപമാണ് പരിപാടി. വിശുദ്ധ ഭൂമിയായ മസ്ജിദുല്‍ അഖ്സയിൽ പ്രാര്‍ഥനക്കും തീര്‍ഥാടനത്തിനുമുള്ള ഫലസ്ത്വീനികളുടെ അവകാശം തടഞ്ഞുകൊണ്ട് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഉപരോധത്തില്‍ പ്രതിഷേധിച്ചാണ് ഖുദ്സ് ഐക്യദാര്‍ഢ്യ സദസ്സ് നടത്തുന്നത്. പരിപാടി ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി നൗഷാദ് കുറ്റ്യാടി, യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.ടി അഷ്‌റഫ്, ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് ജില്ല സെക്രട്ടറി സ്വാലിഹ് കുന്നക്കാവ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മൂസ മുരിങ്ങേക്കല്‍ എന്നിവര്‍ പങ്കെടുക്കും. ഭവനപദ്ധതി: കരട് പട്ടിക പ്രസിദ്ധീകരിച്ചു മലപ്പുറം: നഗരസഭ ഭവന പദ്ധതിയുടെ ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭ ഒാഫിസിലും വില്ലേജ്, കുടുംബശ്രീ ഒാഫിസുകളിലും പരിശോധിക്കാം. mm....mc.....me അധ്യാപക ഒഴിവ് മക്കരപ്പറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ പത്തിന് സ്കൂൾ ഒാഫിസിൽ നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story