Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:41 AM GMT Updated On
date_range 2017-08-03T14:11:59+05:30ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsകാളികാവ് സി.എച്ച്.സിയിൽ രോഗികൾക്ക് ദുരിതം കാളികാവ്: െഡങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപകമായ മലയോര മേഖലയിൽ രോഗികൾ ദുരിതത്തിലായിരിക്കേ, കാളികാവ് സി.എച്ച്.സിയിലെ . ആറ് ഡോക്ടർമാർ ഡ്യൂട്ടിയിലുള്ള ഇവിടെ ഒരു ഡോക്ടർ മാത്രമാണുള്ളത്. മെഡിക്കൽ ഓഫിസറടക്കം മൂന്നുപേരാണ് സ്ഥലം മാറിയത്. ബാക്കിയുള്ളവരിൽ ഒരാൾ അവധിയിലും മറ്റൊരാൾ പ്രസവാവധിയിലുമാണ്. ദിനേന എണ്ണൂറോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. സ്ഥലം മാറിയവർക്ക് പകരം ഡോക്ടർമാരെ നിയമിച്ചിട്ടില്ല. അതിനിടെ, താൽക്കാലിക സേവനത്തിന് ഡോക്ടർമാരെ നിയമിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിെൻറ ശ്രമവും പരാജയപ്പെട്ടു. പ്രതിസന്ധിയെ തുടർന്ന് കിടത്തിചികിത്സയും മുടങ്ങി. ആദിവാസികളടക്കമുള്ള നിർധന രോഗികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പാരാമെഡിക്കൽ സ്റ്റാഫിലെ ഒഴിവ് നികത്താത്തതിനാൽ നേരത്തെ പ്രശ്നം നേരിടുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ െഡങ്കിപ്പനി റിപ്പോർട്ട് ചെയ്ത മേഖലയിൽ ഇപ്പോഴത്തെ അവസ്ഥ പ്രശ്നം സങ്കീർണമാക്കും. സി.എച്ച്.സിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ സംഘടിപ്പിച്ച സമരങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ആരോഗ്യ ഡയറക്ടർക്ക് ഹരജി നൽകിയിട്ടുണ്ട്. രോഗികളുടെ ദുരിതം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ പറഞ്ഞു. photo കാളികാവ് സി.എച്ച്.സി ഒ.പിയിൽ രോഗികളുടെ തിരക്ക്
Next Story