Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:26 AM GMT Updated On
date_range 3 Aug 2017 8:26 AM GMTട്രോളിങ് നിരോധനത്തിനുശേഷം കടലിലിറങ്ങിയ ബോട്ടുകൾ തീരമണഞ്ഞു ചാകര ലഭിച്ചില്ലെങ്കിലും ആശ്വാസത്തോടെ മത്സ്യത്തൊഴിലാളികൾ
text_fieldsപൊന്നാനി: ഒന്നര മാസത്തെ ട്രോളിങ് നിരോധനത്തിനുശേഷം കടലിലിറങ്ങിയ ബോട്ടുകളാണ് തീരത്തെത്തിയത്. നല്ലൊരു ചാകര പ്രതീക്ഷിച്ച് കടലിലേക്കിറങ്ങിയവർക്ക് മുടക്കുമുതൽ തിരികെ ലഭിച്ചതിെൻറ ആശ്വാസത്തിലാണ്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് പൊന്നാനിയിൽ നിന്നുൾപ്പെടെയുള്ളവർ ഒന്നര മാസത്തെ ഇടവേളക്ക് ശേഷം കടലിലിറങ്ങിയത്. എന്നാൽ, ചെറുമത്സ്യങ്ങളും മത്തി, കോര തുടങ്ങിയ മത്സ്യങ്ങളുമാണ് വലനിറയെ ലഭിച്ചത്. പ്രതീക്ഷക്കനുസരിച്ച് മീൻ കിട്ടിയില്ലെങ്കിലും നഷ്ടമില്ലെന്നാണ് തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. വരും ദിനങ്ങളിൽ വലനിറയെ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. പുലർച്ചയോടെ ബോട്ടുകൾ കരയിലെത്തി. ഇതോടെ ഒന്നര മാസമായി അനക്കമില്ലാതിരുന്ന കടൽതീരത്ത് ആരവങ്ങളുമുയർന്നു. നൂറോളം ബോട്ടുകളാണ് പൊന്നാനിയിൽനിന്ന് കടലിലിറങ്ങിയത്. ദിവസങ്ങളായി ശാന്തമായ കടൽ ശുഭസൂചനയാണ് നൽകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ അർധരാത്രിയോടെ ചില ബോട്ടുകൾ കരയിലെത്തിയിരുന്നു. ഒന്നര മാസത്തെ കഷ്ടപ്പാടിന് കടലമ്മ പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. അനുബന്ധ മത്സ്യത്തൊഴിലാളികളും ഏറെ പ്രതീക്ഷയിലാണ്.
Next Story