Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ സേവനകേന്ദ്രം തുറന്നു

text_fields
bookmark_border
പരപ്പനങ്ങാടി: പാലത്തിങ്ങൽ മേഖലയിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ രൂപവത്കരിച്ച ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ ജനസേവന കേന്ദ്രത്തി​െൻറയും കാരുണ്യ സദസ്സി​െൻറയും ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.വി. റനീഷ് അധ്യക്ഷത വഹിച്ചു. നിർധന കുടുംബങ്ങളെ ദത്തെടുക്കുന്ന സ്നേഹ സാന്ത്വന൦ പദ്ധതിയുടെ ഉദ്ഘാടനം കോഒാഡിനേറ്റർ എം.വി. നസീർ മാസ്റ്റർക്ക് കുടുംബങ്ങളുടെ ലിസ്റ്റ് നൽകി മുനവ്വറലി തങ്ങൾ നിർവഹിച്ചു. ഓഫിസിലേക്ക് ദമ്മാം കെ.എം.സി.സി നൽകുന്ന ലാപ്ടോപ്പും പാലത്തിങ്ങൽ ജിദ്ദ മുസ്‌ലിം വെൽഫെയർ കമ്മിറ്റി നൽകുന്ന പ്രിൻറർ മെഷീനും കൈമാറി. വളൻറിയര്‍ വിങ് ഉദ്ഘാടനം പി.എസ്.എച്ച്. തങ്ങൾ നിർവഹിച്ചു. ശരീഫ് കുറ്റൂർ, ഉമർ ഒട്ടുമ്മൽ, കടവത്ത് സെയ്തലവി, സി. അബ്ദുറഹ്മാൻകുട്ടി, സി.ടി. അബ്ദുന്നാസർ, പി.വി. ഹാഫിസ് മുഹമ്മദ്, കെ. നൂർമുഹമ്മദ്, അസീസ് കൂളത്ത്, സി. ഇർഫാൻ ഹബീബ്, അനീസ് പയ്യനക്കാടൻ, ആസിഫ് പാട്ടശ്ശേരി, ഹംസ മടപ്പള്ളി, ഒ. സുബ്രഹ്മണ്യൻ, കെ.വി.പി. കുഞ്ഞിപ്പോക്കർ, എ. അബ്ദുറഹ്മാൻകുട്ടി, എം. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story