Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:23 AM GMT Updated On
date_range 3 Aug 2017 8:23 AM GMTവേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
വേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി അബൂദബി: മലപ്പുറം വേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി. വലിയോറ കാളിക്കടവിലെ പരേതനായ മടപ്പള്ളി അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ വാഹിദ് (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗമാണ് മരണകാരണം. മൂന്നാഴ്ച മുമ്പാണ് വാഹിദ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. അബൂദബി ഖാലിദിയയിലെ ടീ ബാഗ് കഫ്റ്റീരിയ ജീവനക്കാരനാണ്. നബീസയാണ് മാതാവ്. ഭാര്യ: സലീന. മക്കൾ: ഹുസ്ന, നാസിറ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, ആയിശ, മറിയം, ഫാത്തിമ, ഹസനത്ത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് വലിയോറ കോഴിശ്ശേരി മസ്ജിദ് ഖബർസ്ഥാനിൽ. DeathVahidUae: അബ്ദുൽ വാഹിദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story