Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്​...

കാലിക്കറ്റ്​ സർവകലാശാലയിലെ യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു

text_fields
bookmark_border
സി.എല്‍.ആര്‍ പ്യൂണ്‍ സ്ഥിര നിയമന നടപടി വേഗത്തിലാക്കുമെന്ന് വി.സിയുടെ ഉറപ്പ് തേഞ്ഞിപ്പലം: സി.എല്‍.ആര്‍ പ്യൂണ്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതിയിലെ കേസില്‍ രണ്ടാഴ്ചക്കകം തീരുമാനം ലഭിക്കത്തക്ക രീതിയില്‍ നടപടി കൈക്കൊള്ളുമെന്നും വിധി വന്ന ഉടന്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ രേഖാമൂലം ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമ​െൻറ് പ്രസിഡൻറ് റിയാസ് മുക്കോളിയും വൈസ് പ്രസിഡൻറ് പി.ആര്‍. രോഹില്‍നാഥുമാണ് നിരാഹാരം അനുഷ്ഠിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണകാര്യാലയം ഉപരോധിക്കുകയായിരുന്നു. തിരൂരങ്ങാടി സി.ഐ ബാബുരാജ്, വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവരുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് പരിഹാരത്തിന് വഴിയൊരുങ്ങിയത്. ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാന്‍, പി. നിധീഷ്, പി. പ്രേമരാജന്‍, കെ.എഫ്. മനോജ്, എന്‍.പി. ഗോപിനാഥന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. റിയാസ് മുക്കോളിക്കും സി.എല്‍.ആര്‍ തൊഴിലാളി അലീമക്കും ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാന്‍ ഇളനീര്‍ നല്‍കി. ഫോട്ടോ-- കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ച റിയാസ് മുക്കോളിക്ക് ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാന്‍ ഇളനീര്‍ നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story