Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:41 AM GMT Updated On
date_range 2017-08-02T14:11:58+05:30ലോക സ്‌കാർഫ് ദിനം ആഘോഷിച്ചു
text_fieldsപൊന്നാനി: ലോക സ്കാർഫ് ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയല്‍ ഇൻറർനാഷനല്‍ കാമ്പസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ക്ലബ് ആൻഡ് ബുൾബുൾ, ബണ്ണിസ് എന്നീ ഗ്രൂപ്പുകൾ ചേർന്ന് സ്കാർഫ്ഡേ ആഘോഷിച്ചു. ഐഡിയൽ കാമ്പസിൽ അക്കാദമിക് ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ വി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് സ്കൗട്ട് പ്രസ്ഥാനത്തെ പരിചയപ്പെടുത്തി. പൊന്നാനി വലിയപള്ളി മഖ്ദൂം മുത്തുക്കോയ തങ്ങൾ, ഫാദർ വിൻസെൻറ്, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി, മുൻ എം.പി സി. ഹരിദാസ്, മഹാകവി അക്കിത്തം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി എന്നിവരെയും പൊന്നാനി മുൻസിഫ് കോടതി, തവനൂർ വ്യദ്ധസദനം, പ്രതീക്ഷ ഭവൻ, കുറിപ്പുറം ഗവ. ഹോസ്പിറ്റൽ, കുറ്റിപ്പുറം, വളാഞ്ചേരി െപാലീസ് സ്റ്റേഷനുകൾ, എടപ്പാൾ പോസ്റ്റ് ഒാഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥാപന മേധാവികളെയും സ്കാർഫ് അണിയിച്ചു. പി.പി. ഹുസൈൻ, ശമീർ പെരുമുക്ക്, ചിത്ര ഹരിദാസ്, ഹഫീസ് മുഹമ്മദ്, സിൻഷ, പ്രിയ അരവിന്ദ്, ബിന്ദു പ്രകാശ്, ഉഷ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. CAPTION Tir p1, p2 ലോക സ്കാർഫ് ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ സ്കൂൾ വിദ്യാർഥികൾ മഹാകവി അക്കിത്തത്തെ സ്കാർഫ് അണിയിക്കുന്നു
Next Story