Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:44 AM GMT Updated On
date_range 2017-08-01T14:14:58+05:30മഞ്ചേരി മെഡിക്കൽ കോളജിൽ 79 പേർ പ്രവേശനം നേടി
text_fieldsമഞ്ചേരി: മെഡിക്കൽ പ്രവേശനത്തിെൻറ ആദ്യ അലോട്ട്മെൻറ് പൂർത്തിയായപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ 79 പേർ പ്രവേശനം നേടി. അലോട്ട്മെൻറിൽ വന്ന വിദ്യാർഥികൾക്കുള്ള ഇൻറർവ്യൂ രണ്ടു ദിവസങ്ങളിലായി പൂർത്തിയായി. നൂറു എം.ബി.ബി.എസ് സീറ്റാണ് മഞ്ചേരിയിൽ. രണ്ടാം അലോട്ട്മെൻറിൽ വരുന്നവർക്ക് ആഗസ്റ്റ് ഒൻപതു മുതൽ 16 വരെയാണ് ഇൻറർവ്യൂവും പ്രവേശനവും. 2013 സെപ്റ്റംബറിലാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ആദ്യബാച്ചിന് പ്രവേശനം നൽകുന്നത്. ആദ്യബാച്ചുകാർ നാലാംവർഷമാണ്. പുതുതായി എത്തുന്ന നൂറു വിദ്യാർഥികൾക്ക് ഇപ്പോഴും ഹോസ്റ്റൽ സൗകര്യം തയാറായിട്ടില്ല. പുറത്ത് വാടക ക്വാർട്ടേഴ്സ് തേടേണ്ടിവരും. നാലുവർഷം മുമ്പ് സർക്കാർ ഭരണാനുമതി നൽകിയ 60 കോടി രൂപയുടെ പദ്ധതികളിൽ ഉൾപ്പെട്ടതാണ് ഹോസ്റ്റൽ. പുതിയ സർക്കാർ വന്നു ഒരു വർഷം കഴിഞ്ഞിട്ടും സാങ്കേതിക കുരുക്ക് മാറ്റി ഇത് ടെൻഡർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളജിൽ കാൻസർ നിർണയം മാമോഗ്രഫിക്ക് ഒരു കോടി മഞ്ചേരി: കാൻസർ നിർണയത്തിന് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന് മഞ്ചേരി ഗവ. െഡിക്കൽ കോളജിൽ ഒരു കോടിയുടെ പദ്ധതി. കാൻസർ ടെർഷറി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. സ്തനാർബുദ നിർണയത്തിന് മാമോഗ്രാഫി ടെസ്റ്റിനുള്ള മാമോഗ്രാം മെഷീൻ ഇതിെൻറ ഭാഗമായി സ്ഥാപിക്കും. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ചെലവു വരുന്ന ചികിത്സയാണിപ്പോഴിത്. നിലവിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം ഇവിടെയുണ്ട്. പരിമിത സൗകര്യങ്ങളിൽ ചികിത്സയും കീമോതെറാപ്പിയും നടക്കുന്നുണ്ട്. കളർ ഡോപ്ലർ, ഡിജിറ്റൽ എക്സ്റേ എന്നിവയും നിലവിലുണ്ട്. പുതുതായി ഭരണാനുമതിയായ പദ്ധതിയിലും ഡിജിറ്റൽ എക്സ്റേ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഇപ്പോഴും കാൻസർ ചികിത്സക്ക് വിഭാഗമോ വാർഡോ ഇല്ല. കീമോതെറപി നൽകിയരുന്നത് പോലും വരാന്തയിൽ ബെഡുകളിട്ടായിരുന്നു. ബന്ധപ്പെട്ട ഡോക്ടർ ആരോഗ്യ ഡയറക്ടർക്ക് പരാതി നൽകിയ ശേഷമാണ് രണ്ടിടത്തായി ആറു ബെഡ് അനുവദിച്ചത്. റേഡിയോ ഡയഗ്നോസിസിെൻറ ഭാഗമായി കാൻസർ ചികിൽസ സംവിധാനം വിപുലപ്പെടുത്താൻ ഫണ്ടുണ്ടെങ്കിലും സ്ഥലസൗകര്യമില്ലാത്തതിനാൽ ഇത് രോഗികൾക്ക് അടുത്തൊന്നും പ്രയോജനപ്പെടാനും ഇടയില്ല. അക്കാദമിക കാര്യങ്ങൾക്ക് മാത്രം സ്ഥലസൗകര്യമൊരുക്കിയപ്പോൾ ഹാളുകളും മുറികളും പൂർണമായും കഴിഞ്ഞു. സൂപർ സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കാൻ സർക്കാറിൽ പദ്ധതി സമർപ്പിച്ചിരുന്നു. ഇതിന് അനുമതിയായി കെട്ടിടമൊരുങ്ങുകയോ നിലവിൽ ആശുപത്രിയുടെ ഭാഗമായ 112 മുറികൾ വിദ്യാർഥികൾക്ക് ഹോസ്റ്റലിനായി വിട്ടു നൽകിയത് തിരികെ ലഭിക്കുകയോ ചെയ്താൽ മാത്രമേ കെട്ടിട സൗകര്യമുണ്ടാവൂ. ഹോസ്റ്റലിന് നൽകിയ മുറികൾ കിട്ടാൻ സ്ഥിരം ഹോസ്റ്റൽ സ്ഥാപിക്കണം. ഈ പദ്ധതിയുടെ ടെൻഡർ പോലും പൂർത്തിയാവാത്തതിനാൽ കാലദൈർഘ്യം വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Next Story