Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാ​ഴ​ക്കാ​ട്​...

വാ​ഴ​ക്കാ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധം: അ​മ്പ​തോ​ളം സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്​

text_fields
bookmark_border
വാഴക്കാട്: ഞായറാഴ്ച രാത്രി നടന്ന വാഴക്കാട് പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് അമ്പതോളം സി.പി.എം പ്രവർത്തകർക്കെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ ഗേറ്റിന് മുന്നിൽ കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും സംഘം േചർന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് മാർഗ തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്. ഉൗർകടവ് ഭാഗത്ത് പൊതുസ്ഥലത്തും റോഡിലും സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊടികളും തോരണങ്ങളും പൊലീസ് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു വാഴക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽ സി.പി.എം പ്രവർത്തകർ ഉപരോധ സമരം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story