Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 2:40 PM GMT Updated On
date_range 2017-04-23T20:10:46+05:30വ്യാപാരവും വിജ്ഞാനവും ഒരു കുടക്കീഴിൽ :‘മീഡിയവൺ’ ഷോപ്പിങ് ഉത്സവിലേക്ക് കുടുംബങ്ങളുടെ ഒഴുക്ക്
text_fieldsപെരിന്തൽമണ്ണ: വ്യാപാരവും വിജ്ഞാനവും വിനോദവും ഒരു കുടക്കീഴിൽ അണിനിരത്തി ‘മീഡിയവൺ ’പെരിന്തൽമണ്ണയിൽ നടത്തുന്ന ഷോപ്പിങ് മേളയിലേക്ക് കുടുംബങ്ങളുടെ ഒഴുക്ക്. പുതിയതരം റൈഡുകളുമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അമ്യൂസ്മെൻറ് പാർക്ക് മേളയിലെ മുഖ്യ ആകർഷണമാണ്. എട്ട് മുതൽ ഡിഗ്രി വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഒരുക്കിയ ‘വാർത്ത വായന’ക്ക് ശനിയാഴ്ച തുടക്കമായി. മികച്ച വാർത്ത അവതാരകർക്ക് ദിവസേന സമ്മാനങ്ങളും നൽകുന്നുണ്ട്. എല്ലാവരുടെയും വാർത്ത അവതരണം യൂട്യൂബിൽ ലഭ്യമാക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും നിരവധി പേരെ ആകർഷിക്കുന്നു. വിദേശ സർവകലാശാലകളിൽ ഉൾപ്പെടെ പഠിക്കാൻ താൽപര്യമുള്ളവർക്ക് നിർദേശങ്ങളുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. എം.ഇ.എസ് മെഡിക്കൽ കോളജിെൻറ മെഡിക്കൽ പ്രദർശനം, ഇന്ത്യയിലെയും വിദേശെത്തയും പ്രമുഖ ബ്രാൻഡുകൾ അണിനിരക്കുന്ന ഒാേട്ടാ എക്സ്പോ, കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന വിഭവങ്ങളുമായി വിശാലമായ ഫുഡ് കോർട്ട് എന്നിവയും പ്രത്യേകതയാണ്. എല്ലാ ദിവസവും വൈകീട്ട് ആറിന് തുടങ്ങുന്ന കലാപരിപാടികളാണ് മേളക്ക് കൊഴുപ്പേകുന്നത്. ശനിയാഴ്ച നടന്ന ‘കസവുതട്ടം’ മാപ്പിളപ്പാട്ട് ഗാനമേള കാണികൾക്ക് വിരുന്നായി. രഹ്ന, ഫാസില ബാനു, ആര്യ മോഹൻദാസ്, അമീൻ യാസിർ, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇശൽ പെയ്തിറങ്ങിയത്. ഞായറാഴ്ച പഴയതും പുതിയതുമായ സിനിമ ഗാനങ്ങൾ കോർത്തിണക്കി എടപ്പാൾ വിശ്വനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11നും അല്ലാത്ത ദിവസങ്ങളിൽ വൈകീട്ട് മൂന്നിനുമാണ് പ്രദർശനം തുടങ്ങുന്നത്.
Next Story