Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 12:51 PM GMT Updated On
date_range 2017-04-19T18:21:33+05:30ഇത് റോഡോ ഓടയോ?
text_fieldsവളാഞ്ചേരി: നഗരത്തിലെ അഴുക്കുചാലിൽ നിന്നുള്ള മലിനജലം റോഡിൽ പരന്നൊഴുകുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു. ദേശീയപാതയിൽ വില്ലേജ് ഓഫിസിനു സമീപം പൊതുകിണറിനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് കഴിഞ്ഞ ദിവസം മലിനജലം പുറത്തേക്കൊഴുകിയത്. ഓടകളിൽ മാലിന്യം അടിഞ്ഞുകൂടിയതിനെ തുടർന്നാണ് മലിനജലം ദേശീയപാതയിലേക്ക് പരന്നൊഴുകിയത്. ഇതുകാരണം ഇതുവഴി കാൽനടക്കാർ ഏറെ പ്രയാസപ്പെട്ടു. വളാഞ്ചേരി നഗരത്തിലെ ഓടകളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഓടകൾക്ക് മുകളിലെ സ്ലാബ് മാറ്റി വൃത്തിയാക്കാനും നഗരസഭ തീരുമാനിച്ചിരുന്നു. വിവിധ സ്ഥാപനങ്ങളിൽനിന്ന് കക്കൂസ് മാലിന്യമുൾെപ്പടെയുള്ള മലിനജലം അനധികൃതമായി ഓടകളിലേക്ക് ഒഴുക്കിവിടുന്നത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരം സംവിധാനങ്ങൾ അടക്കാൻ നഗരസഭ നേരത്തേ തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിൽ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. ഇതിെൻറ ഭാഗമായി കുറ്റിപ്പുറം റോഡിലെ ഓടകൾക്കു മുകളിലെ സ്ലാബുകൾ നീക്കം ചെയ്ത് ഓടകൾ വൃത്തിയാക്കിയെങ്കിലും കോഴിക്കോട്, പെരിന്തൽമണ്ണ റോഡുകൾക്ക് സമീപമുള്ള ഓടകൾ വൃത്തിയാക്കുന്ന പ്രവൃത്തി പാതി വഴിയിൽ നിലച്ചു. അഞ്ച് ലക്ഷത്തോളം രൂപ നഗരസഭ ഈ പദ്ധതിക്കായി വകയിരുത്തിയിരുന്നു. ഹോട്ടലുകൾ ഉൾെപ്പടെയുള്ള സ്ഥാപനങ്ങളിൽനിന്ന് മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടാതെ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽതന്നെ സംസ്കരിക്കണമെന്ന് നഗരസഭ കർശന നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിൽ നഗരത്തിലെ പല സ്ഥാപനങ്ങളും ആവശ്യമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് കാര്യമായ പരിശോധന നടത്താത്തതിനാൽ വീണ്ടും പഴയ അവസ്ഥയിലെത്തി. പ്ലാസ്റ്റിക്ക് ഉൾെപ്പടെയുള്ള മാലിന്യം തള്ളുന്നതിനാൽ ഓടകൾ അടഞ്ഞ് മലിനജലം റോഡിലേക്ക് പരന്നൊഴുകുകയായിരുന്നു. സമ്മർദങ്ങൾക്ക് വഴങ്ങാതെ പൊതുജന താൽപര്യം മാത്രം കണക്കിലെടുത്ത് വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഓടകൾ വൃത്തിയാക്കി പുതിയ സ്ലാബിടാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story