Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 12:51 PM GMT Updated On
date_range 2017-04-19T18:21:33+05:30പാലച്ചിറമാട് ടാങ്കർ ലോറി അപകടം
text_fieldsകോട്ടക്കൽ: ദേശീയപാത എടരിക്കോടിന് സമീപം സ്ഥിരം അപകടമേഖലയായ പാലച്ചിറമാട് ടാങ്കർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. ടൂറിസ്റ്റ് ബസ്, ട്രാവലർ, രണ്ട് മിനി വാനുകൾ എന്നിവക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. കൊച്ചി ഭാഗത്തേക്ക് പാചക വാതകവുമായി പോകുകയായിരുന്നു ടാങ്കർ ലോറി. എതിരെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തിന് വഴിവെച്ചത്. കൂട്ടിയിടിക്കാതിരിക്കാൻ ടാങ്കർ ലോറി ഡ്രൈവർ വാഹനം വെട്ടിക്കുകയായിരുന്നു. ഇതോടെ ബസിെൻറ വശത്ത് തട്ടിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. സമീപത്തെ പറമ്പിെൻറ മതിൽ തകർത്ത ലോറി പണി പൂർത്തിയായ ഷെഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടെയാണ് െഷഡിനോട് ചേർന്ന് നിർത്തിയിട്ട ട്രാവലറിലും മിനിവാനുകളിലും ഇടിച്ചത്. സമീപത്ത് ആളുകളില്ലാത്തതും ലോറി ഡ്രൈവറുടെ മനസ്സാന്നിധ്യവുമാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷയായത്. ഡ്രൈവർ ബ്രേക്ക് ചെയ്താൽ ബുള്ളറ്റ് ടാങ്കർ മറിയുമായിരുന്നു. കൽപകഞ്ചേരി പൊലീസ്, തിരൂരിൽ നിന്നുള്ള അഗ്നിശമന സേന എന്നിവരെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഉച്ചക്ക് ശേഷം ക്രെയിനിെൻറ സഹായത്തോടെ ടാങ്കറും കാബിനും മാറ്റി. പ്രദേശവാസിയായ കെ.പി. ഷിഹാബിേൻറതാണ് ഷെഡ്. ചന്ദനത്തിരിയുടെ ഏജൻസി നടത്തുന്നവരുടേതാണ് അപകടത്തിൽപ്പെട്ട മറ്റു വാഹനങ്ങൾ.
Next Story