Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവാരകുണ്ടിൽ മൂന്ന്​...

കരുവാരകുണ്ടിൽ മൂന്ന്​ ജനകീയ ശുദ്ധജലപദ്ധതികൾ നാളെ സമർപ്പിക്കും

text_fields
bookmark_border
കരുവാരകുണ്ട്: വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ പൂർത്തീകരിച്ച മൂന്ന് ശുദ്ധജല വിതരണ പദ്ധതികളുടെ സമർപ്പണം ബുധനാഴ്ച വൈകീട്ട് ഏഴിന് കിഴക്കേത്തല അങ്ങാടിയിൽ നടക്കും. പാന്ത്ര മൂച്ചിക്കുന്നിലും കണ്ണത്ത് നജാത്ത് റോഡിലും വീട്ടിച്ചോലയിലുമാണ് പദ്ധതികൾ സ്ഥാപിച്ചത്. കിണർ നിർമിച്ച് മോട്ടോറും പൈപ്പും സ്ഥാപിച്ചാണ് മൂന്നിടത്തും വെള്ളം വിതരണത്തിന് സംവിധാനമൊരുക്കിയത്. കണ്ണത്ത് നിർമിച്ച പദ്ധതിയിൽ വീടുകളിലേക്ക് പൈപ്പിട്ട് വെള്ളം എത്തിച്ച് നൽകാൻ സംവിധാനമായി. മറ്റു രണ്ടു പദ്ധതികൾ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ്. പൊതു ടാപ്പുകൾ സ്ഥാപിച്ച് കുടുംബങ്ങൾക്ക് വന്നു വെള്ളമെടുക്കാവുന്ന രീതിയിലാണ് നിർമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story