Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 1:27 PM GMT Updated On
date_range 2017-04-18T18:57:53+05:30ഊർങ്ങാട്ടിരിയിൽ വീണ്ടും നാശം വിതച്ച് കാട്ടാനക്കൂട്ടം
text_fieldsഅരീക്കോട്: കുടിയേറ്റ കാർഷിക പഞ്ചായത്തായ ഊർങ്ങാട്ടിരിയുടെ മലയോരമേഖലകളിൽ ഭീതി വിതച്ച് കാട്ടാനകളുടെ താണ്ഡവം. ഓടക്കയം, ചുണ്ടത്ത്്പൊയിൽ വാർഡുകളിലെ കരിമ്പ്, കൂരങ്കല്ല്, കൊടുമ്പുഴ ഭാഗങ്ങളിലാണ് കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്നത്. കൊടുമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ സ്ഥലങ്ങളാണിവ. ആദിവാസികൾ അടക്കമുള്ള കർഷകർ താമസിക്കുന്ന ഭാഗങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജീവന് ഭീഷണിയായതിനാൽ ഭീതിയിലാണിവിടെ ആളുകൾ കഴിയുന്നത്. കൊടുമ്പുഴയിലെ പണിതീരാത്ത അംഗൻവാടിയുടെ സമീപം വരെ കാട്ടാനകൾ എത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവ വരുത്തുന്നത്. വാഴ, കവുങ്ങ്, റബർ മരങ്ങൾ വൻതോതിൽ കടപുഴക്കിയാണ് ആനകൾ മണിക്കൂറുകളോളം ഭീതി വിതച്ച് കാട്ടിൽ തിരികെ പോകുന്നത്. പന്തീരായിരം വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇവിടെയെത്തുന്നത്. രണ്ട് മാസം മുമ്പും കാട്ടാനകൾ ഇവിടങ്ങളിൽ വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ഇതുസംബന്ധിച്ച് കോൺഗ്രസും സി.പി.ഐയും കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസിലേക്ക് സമരം സംഘടിപ്പിച്ചിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Next Story