Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​ക്കൂ​സ് മാ​ലി​ന്യം...

ക​ക്കൂ​സ് മാ​ലി​ന്യം വ​യ​ലി​ൽ ത​ള്ളി; മൂ​ന്നം​ഗ സം​ഘം അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കോട്ടക്കൽ: ടാങ്കറിലെത്തിച്ച കക്കൂസ് മാലിന്യം വയലിൽ തള്ളിയ കേസിൽ മൂന്നുപേർ കോട്ടക്കലിൽ പിടിയിലായി. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ തച്ചംകുന്നിൽ മുഹമ്മദ് ഷമീം (26), പന്നക്കാംപറ്റ വിജേഷ് (28), കട്ടേക്കാട്ട് അസീസ് (28) എന്നിവരെയാണ് എസ്.ഐ ആർ. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. ദേശീയപാതയോട് ചേർന്ന് എടരിക്കോട് പാടശേഖരത്തിലാണ് മാലിന്യം തള്ളിയത്. വിഷുദിനത്തിൽ പുലർച്ച മൂന്നു മണിയോടെയാണ് സംഭവം. ഹോട്ടൽ, ടൂറിസ്റ്റ് ഹോമുകൾ, ലോഡ്ജ് എന്നിവിടങ്ങളിൽനിന്ന് കക്കൂസ് മാലിന്യം േശഖരിച്ച് വിവിധ ഭാഗങ്ങളിൽ തള്ളുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ടാങ്കർ ലോറിയും പൊലീസ് പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story