Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2017 2:48 PM GMT Updated On
date_range 2017-04-16T20:18:20+05:30നഴ്സറി സ്കൂളുകളുടെ ഫിറ്റ്നസ് തദ്ദേശ സ്ഥാപനം ഉറപ്പാക്കണം
text_fieldsമഞ്ചേരി: സ്വകാര്യ നഴ്സറി സ്കൂളുകളും പ്രീപ്രൈമറി സ്കൂളുകളുമടക്കം പ്രവർത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഈ വർഷം മുതൽ തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടിവരും. ഫിറ്റ്നസ് എടുക്കാതെയാണ് ഇപ്പോൾ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബാലാവകാശ കമീഷന്‍ നേരത്തേ പുറത്തിറക്കിയ ഉത്തരവ് പ്രാവര്‍ത്തികമാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അതിനുശേഷമുള്ള ആദ്യ വിദ്യാഭ്യാസ വർഷമാണ് വരാനിരിക്കുന്നത്. ബാലാവകാശ കമീഷന്‍ 2016 ജൂലൈ 28നാണ് ഉത്തരവിറക്കിയത്. എന്നാല്‍ സര്‍ക്കാർ, എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മാത്രം ഇക്കാര്യം ബാധകമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തിയിരുന്നത്. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അറിവോടെ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സറികൾ, പ്രീപ്രൈമറി സ്ഥാപനങ്ങൾ, ചിൽഡ്രൻസ് ഹോംകെയറുകൾ തുടങ്ങിയവക്ക് ഇത് ബാധകമല്ലെന്ന നിലപാടിലായിരുന്നു അധികൃതർ. അതില്‍തന്നെ എയ്ഡഡ് സ്കൂളുകളിൽ കാര്യക്ഷമമായ പരിശോധന നടത്താറില്ല. പഴയ കെട്ടിടങ്ങളും കുറഞ്ഞ സ്ഥല സൗകര്യവുമുള്ളിടത്ത് പൂര്‍ണാര്‍ഥത്തില്‍ ഫിറ്റ്നസ് ഉറപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നതാണ് കാരണം. നഴ്സറി, പ്രീപ്രൈമറി എന്നിവയടക്കമുള്ള സ്ഥാപനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ എൻജിനീയറിങ് വിഭാഗമാണ് സുരക്ഷ ഉറപ്പാക്കേണ്ടത്. ഫിറ്റ്നസിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ 2011 ഒക്ടോബര്‍ 12ന് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിർദേശങ്ങള്‍ പാലിച്ചിരിക്കണം.
Next Story