Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2017 10:58 AM GMT Updated On
date_range 2017-04-13T16:28:02+05:30മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ്: സമയപരിധി 20 വരെ നീട്ടി
text_fieldsമലപ്പുറം: മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള സമയപരിധി എപ്രിൽ 20 വരെ നീട്ടി. 18നും 70നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രീമിയം അടച്ച് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂർണമായ അംഗവൈകല്യമോ സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന് 2.50 ലക്ഷം രൂപ വരെയും മരണാനന്തര ചെലവിലേക്കായി 2500 രൂപയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് 10,000 രൂപ വരെയും ലഭിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ 178 രൂപ പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ല ഓഫിസുമായോ േപ്രാജക്ട് ഓഫിസുമായോ ബന്ധപ്പെടുക. ഫോൺ: 0494 2423503.
Next Story