Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2017 1:01 PM GMT Updated On
date_range 2017-04-10T18:31:56+05:30പരസ്യപ്രചാരണം ഇന്ന് കൊടിയിറങ്ങും
text_fieldsമലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പര്യവസാനമാകും. മലപ്പുറം ലോക്സഭ മണ്ഡലം ഉൾക്കൊള്ളുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും ആേവശം നിറഞ്ഞ പ്രചാരണ പരിപാടികളാണ് നടന്നത്. ശനി, ഞായർ ദിവസങ്ങളിലെ റോഡ് ഷോക്ക് ശേഷമാണ് തിങ്കളാഴ്ചയിലെ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാർഥികൾ പ്രവേശിക്കുന്നത്. ചൊവ്വാഴ്ച വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങിയുള്ള നിശ്ശബ്ദ പ്രചാരണമാകും നടക്കുക. മലപ്പുറം നഗരത്തിലെ കൊട്ടിക്കലാശത്തിൽ അമിതാവേശം ഒഴിവാക്കാൻ പാർട്ടികൾ തീരുമാനമെടുത്തിട്ടുണ്ട്. പൊലീസും ജാഗ്രതയിലാണ്. ജില്ലയുടെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് റൂട്ട്മാർച്ച് നടത്തി. ബുധനാഴ്ച രാവിലെ ഏഴിന് വോെട്ടടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുവരെ പോളിങ് നടക്കും. 17നാണ് വോെട്ടണ്ണൽ. യു.ഡി.എഫും എൽ.ഡി.എഫും വിജയം അവകാശപ്പെടുന്നു. എൻ.ഡി.എ സ്ഥാനാർഥിയും ശക്തമായ പ്രചാരണമാണ് മലപ്പുറത്ത് നടത്തിയത്. മണ്ഡലത്തിൽ നാലുതവണ പ്രചാരണം നടത്തിയ ശേഷമാണ് പാർട്ടികൾ പരസ്യപ്രചാരണം അവസാനിപ്പിക്കുന്നത്. 13.12 ലക്ഷം വോട്ടർമാർ മണ്ഡലത്തിലുണ്ട്. 2014ൽ 11,97,718 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 71.21 ശതമാനം പോളിങ് അന്ന് രേഖപ്പെടുത്തി. കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി, ബി.എസ്.പി എന്നിവ ഇത്തവണ മത്സരത്തിനില്ല. എസ്.ഡി.പി.െഎ മനഃസാക്ഷി വോട്ടിനും വെൽഫെയർ പാർട്ടി ആരെയും പിന്തുണക്കില്ലെന്ന നിലപാടും എടുത്തിട്ടുണ്ട്. ഇതോടെ, മുക്കാൽ ലക്ഷത്തിനടുത്ത് വരുന്ന ഇരുപാർട്ടികളുടെയും വോട്ട് എങ്ങോട്ട് തിരിയുമെന്ന് പ്രവചിക്കാനാകില്ല. പി.ഡി.പി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗുമായി രാഷ്ട്രീയമായി സഹകരിക്കാത്ത എ.പി സുന്നിവിഭാഗം വോട്ടുകളും ഇടതുപക്ഷത്തിന് ലഭിച്ചേക്കും. എസ്.എൻ.ഡി.പിയുടെ പിൻബലമുള്ള ബി.ഡി.ജെ.എസ് പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. വെള്ളാപ്പള്ളിയുടെ ആഹ്വാനത്തെ മറികടന്ന് മലപ്പുറത്ത് ബി.ജെ.പി സ്ഥാനാർഥിക്കായി ബി.ഡി.ജെ.എസ് പ്രചാരണത്തിലുണ്ട്. രണ്ട് അപരന്മാരുൾപ്പെടെ ആറ് സ്വതന്ത്രരും മത്സര രംഗത്തുണ്ട്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. യു.ഡി.എഫ് നേതാക്കൾ ഒന്നടങ്കം മലപ്പുറത്ത് തമ്പടിച്ചാണ് പ്രാരണത്തിന് നേതൃത്വം നൽകിയത്. മുന്നണിയിൽനിന്ന് വിട്ടുനിൽക്കുന്ന കെ.എം. മാണിയും മലപ്പുറത്തെത്തി. അവസാന ദിനങ്ങളിൽ എ.കെ. ആൻറണിയും മണ്ഡലത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും എൽ.ഡി.എഫിനായി മണ്ഡലത്തിലെത്തി. കേന്ദ്രമന്ത്രിമാർ വന്നിെല്ലങ്കിലും ബി.ജെ.പിക്കായി ദേശീയ, സംസ്ഥാന നേതാക്കൾ എത്തി. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയും അമ്മക്കുനേരെയുണ്ടായ പൊലീസ് അതിക്രമവും യു.ഡി.എഫ് അവസാന ദിനങ്ങളിൽ പ്രചാരണ ആയുധമാക്കി. ഫാഷിസത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നതാണ് എൽ.ഡി.എഫ് പ്രചാരണം. കേന്ദ്ര സർക്കാറിെൻറ വികസന പദ്ധതികൾക്ക് പിന്തുണ തേടിയാണ് എൻ.ഡി.എ ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.
Next Story