Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2017 2:57 PM GMT Updated On
date_range 2017-04-08T20:27:36+05:30നിഥിലിെൻറ ചില്ലറ തുട്ടുകൾക്ക് ചില്ലറയല്ല മൂല്യം
text_fieldsചങ്ങരംകുളം: ദിവസവും തനിക്ക് കിട്ടുന്ന ചില്ലറ തുട്ടുകൾ കുടുക്കയിൽ നിക്ഷേപിച്ച് ഒരു വർഷം പൂർത്തിയാവുേമ്പാൾ എല്ലാം എണ്ണിതിട്ടപ്പെടുത്തി നിഥിൽ വീട്ടിൽനിന്നിറങ്ങും. ഐസ്ക്രീമും ബാറ്റും ബോളുമൊന്നുമല്ല ആ യാത്രയുടെ ലക്ഷ്യം. യാത്ര ങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ ക്ലീനിക്കിലെത്തി സെക്രട്ടറി അബ്ദുല്ലക്കുട്ടിക്ക് പണം കൈമാറുേമ്പാൾ നിഥിലിെൻറ കുഞ്ഞുമനസ്സ് സന്തോഷത്താൽ നിറയും. നന്നംമുക്ക് സൗത്ത് എ.എം.എൽ.പി സ്കൂൾ നാലാം തരം വിദ്യാർഥിയായ നിഥിലിന് പിതാവ് ആയിനിച്ചോട് പാറക്കൽ ശരീഫ് നൽകുന്ന പോക്കറ്റ് മണിയാണ് കൂട്ടുകാർക്കൊപ്പം കൂടി ചെലവാക്കാതെ സ്വരുകൂട്ടി വെക്കുന്നത്. പിതാവിനെ അപ്പക്കച്ചവടത്തിന് സഹായിക്കുന്നതിന് കിട്ടുന്നതാണ് ഇൗ പോക്കറ്റ് മണി. അപ്പങ്ങൾ ഉണ്ടാക്കി കടയിൽ വിൽപന നടത്തുന്ന ജോലിയാണ് ശരീഫിന്. സഹായത്തിന് ഭാര്യ സഹ്റാബാനുവുമുണ്ട്. കാലത്ത് മദ്റസയിൽ പോകുേമ്പാൾ കടകളിൽ നൽകാൻ പിതാവ് നിഥിലിെൻറ പക്കൽ അപ്പം കൊടുത്തുവിടും. മദ്റസ വിട്ട് വീട്ടിലെത്തിയാൽ പോക്കറ്റ് മണിയായി അഞ്ച് രൂപയും നൽകും. ഇൗ തുകയാണ് സഹായ കുടുക്കയിൽ നിക്ഷേപിക്കുക. അധ്യയന വർഷം അവസാനിച്ചപ്പോഴാണ് പണം കൈമാറിയത്. കിഡ്നി, കാൻസർ രോഗികളെ കുറിച്ച് വരുന്ന പത്ര വാർത്തകളും നോട്ടീസുകളും ശ്രദ്ധാപൂർവം നിഥിൽ വായിക്കാറുണ്ട്. അപ്പോൾ തോന്നിയ മനോ വേദനയാണ് നിഥിലിനെ ഇൗ കാരുണ്യത്താങ്ങിലേക്ക് നയിച്ചത്. ഭാവിയിൽ സൈനികനാവാനാണ് ഇൗ മിടുക്കെൻറ ആഗ്രഹം.
Next Story