Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2017 2:04 PM GMT Updated On
date_range 2017-04-07T19:34:55+05:30മനസ്സിനെ കുളിരണിയിച്ച് മീനമഴ
text_fieldsതിരൂർ: കടുത്ത ചൂടിന് ആശ്വാസം പകർന്ന് വ്യാഴാഴ്ച വൈകീട്ട് ഇടിമിന്നലോടെ തിരൂരിലും പരിസര പ്രദേശങ്ങളിലും ഭേദപ്പെട്ട മീന മഴ ലഭിച്ചു. വിഷുവിനകം മഴ ലഭിക്കുമെന്ന പഴമൊഴി അന്വർഥമാക്കിക്കൊണ്ടെത്തിയ മഴ കർഷകർക്കും ആഹ്ലാദം പകർന്നു. കരിഞ്ഞും വാടിയും കൈവിട്ടു പോകുമെന്നു കരുതിയിരുന്ന പറമ്പുവിളകൾക്കെല്ലാം മഴ വലിയ അനുഗ്രഹമായി. കടുത്ത വരൾച്ചയും ചൂടും വർധിച്ചതിനെത്തുടർന്ന് ആരാധനാലയങ്ങളിലൊക്കെ മഴക്കുവേണ്ടി പ്രത്യേക പ്രാർഥനകളും വഴിപാടുകളും നടത്തിയിരുന്നു. ഇടവപ്പാതിക്ക് ഇനിയും ഏഴാഴ്ചകൾ ബാക്കിനിൽക്കെയാണ് വേനൽമഴ അപ്രതീക്ഷിതമായെത്തിയത്. ആകാശം മേഘാവൃതമായതിനാൽ വരും ദിവസങ്ങളിൽ തുടർ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണെല്ലാവരും.
Next Story