Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2017 11:34 AM GMT Updated On
date_range 2017-04-06T17:04:27+05:30മുഖ്യമന്ത്രിയെക്കണ്ട് കുരുന്ന് വിദ്യാര്‍ഥികള്‍ ആവശ്യങ്ങളറിയിച്ചു
text_fieldsഎടക്കര: ടെലിവിഷനിൽ കണ്ടുപരിചയിച്ച മുഖ്യമന്ത്രിയെ നേരില്‍കണ്ടതിെൻറ സന്തോഷത്തിലാണ് മൂത്തേടം കല്‍ക്കുളത്തെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. സെക്രേട്ടറിയറ്റിലെ ഓഫിസിലേക്ക് എത്തിയ കല്‍ക്കുളം എം.എം.എം എജുക്കേഷനല്‍ ട്രസ്റ്റിെൻറ വിദ്യാര്‍ഥികള്‍ (ലിറ്റില്‍ മാസ്റ്റേഴ്സ്) പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചങ്ങാത്തത്തിലായി. കുശലാന്വേഷണത്തിന് ശേഷം വരവിെൻറ ഉദ്ദേശം അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പാക്കുക, എയ്ഡഡ് സ്കൂളുകളിലും യൂനിഫോം നൽകുക, തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ ശുചീകരണ പ്രവൃത്തിക്ക് ആളുള്ളപ്പോള്‍ എയ്ഡഡ് സ്കൂളില്‍ ഈ ജോലികള്‍ ചെയ്യുന്നത് തങ്ങളാണെന്നും ഇവര്‍ പറഞ്ഞു. ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പാഠ്യവിഷയമാക്കണമെന്നും എട്ടാം ക്ലാസ് അനുവദിച്ച് അപ്ഗ്രേഡ് ചെയ്യണമെന്ന് കൂടെയുണ്ടായിരുന്ന പി.ടി.എ ഭാരവാഹികളും ആവശ്യപ്പെട്ടു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം 44 പേരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കാണാെനത്തിയത്.
Next Story