Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2016 11:46 AM GMT Updated On
date_range 2016-09-29T17:16:50+05:30വൃക്കകള്‍ തകരാറിലായ മുസ്തഫക്ക് വേണം കരുണയുടെ കൈത്താങ്ങ്
text_fieldsഎടപ്പാള്‍: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. കാലടി ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് സ്വദേശി പരേതനായ ചെറുപടന്നയില്‍ സ്വദഖത്തുല്ല മുസ്ലിയാരുടെ മകന്‍ മുസ്തഫയാണ് ചികിത്സാ സഹായം തേടുന്നത്. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായ മുസ്തഫ തയ്യല്‍ തൊഴിലാളിയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ കണ്ണുകളുടെ കാഴ്ചക്ക് മങ്ങലേറ്റ് ജോലി ചെയ്യാനും സാധിക്കാതെയായി. ഇടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യുന്ന മുസ്തഫക്ക് വൃക്ക മാറ്റിവെക്കുകയല്ലാതെ പരിഹാരമില്ല. ദൈനം ദിന ചികിത്സക്ക് പോലും പണമില്ലാതെ വിഷമിക്കുന്ന മുസ്തഫക്കും കുടുംബത്തിനും 30 ലക്ഷത്തിലധികം രൂപ വരുന്ന ശസ്ത്രക്രിയയുടെ ചെലവ് താങ്ങാനാവില്ല. ചികിത്സക്കായി പണം കണ്ടത്തൊന്‍ മന്ത്രി കെ.ടി. ജലീല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ രക്ഷാധികാരികളായും ഇ.പി. ചന്ദ്രമോഹന്‍ദാസ് കണ്‍വീനറും അബ്ദുല്‍ ഖാദര്‍ ചെയര്‍മാനുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചികിത്സാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാനി ധനലക്ഷ്മി ബാങ്കില്‍ 013400100118991 നമ്പറില്‍ അക്കൗണ്ട് തുടങ്ങി. IFSC Code: DLXB0000134. ഫോണ്‍: 9048256904.
Next Story