Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2016 5:14 PM IST Updated On
date_range 29 Sept 2016 5:14 PM ISTവെട്ടത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് പഠനം
text_fieldsbookmark_border
തിരൂര്‍: വെട്ടം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ആവിപ്പുഴ സംരക്ഷിച്ചില്ളെങ്കില്‍ വരള്‍ച്ച രൂക്ഷമാകുകയും ഉപ്പുവെള്ളം കയറി പ്രദേശങ്ങള്‍ ജനവാസ യോഗ്യമല്ലാതാകുകയും ചെയ്യുമെന്ന് പഠനം. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്നുവരുന്ന ‘പരിസ്ഥിതിയും വികസനവും’ ശില്‍പശാലയിലാണ് വെട്ടം പഞ്ചായത്തിലെ വിവിധതലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ തയാറാക്കിയ പഠനങ്ങള്‍ അവതരിപ്പിച്ചത്. 40 മീറ്റര്‍ വീതിയില്‍ ഏഴ് കിലോമീറ്റര്‍ നീളത്തിലൊഴുകിയിരുന്ന പുഴ ഇന്ന് പലയിടത്തും നീര്‍ച്ചാലായി മാറുകയും ഒഴുക്ക് അറ്റുപോവുകയും ചെയ്ത സ്ഥിതിയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായ അരക്ഷിതാവസ്ഥ വെട്ടം പഞ്ചായത്തിന്‍െറ തീരമേഖലയെ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയില്‍ എത്തിച്ചതായി മറ്റൊരു പഠനറിപ്പോര്‍ട്ട് വ്യക്തമാക്കി.കൃഷി, മത്സ്യബന്ധന മേഖലകളെ പരിപോഷിപ്പിച്ച് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. കുടിവെള്ളക്ഷാമം, ശൗചാലയം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് തീരദേശമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജലസ്രോതസ്സുകള്‍ നാശത്തിന്‍െറ വക്കിലാണെന്ന് പഞ്ചായത്തിലെ 100 പൊതു, സ്വകാര്യ ജലസ്രോതസ്സുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ ഉണ്ടെങ്കിലും പലയിടത്തും ശൗചാലയവും കുടിവെള്ളവുമില്ല. സ്വന്തം കെട്ടിടവും കുറവാണ്. ഇംഗ്ളീഷ് മീഡിയം സ്കൂളുകളോടുള്ള അമിത താല്‍പര്യം, സര്‍ക്കാര്‍ ഫണ്ടുകളുടെ അപര്യാപ്തത, സ്ഥലപരിമിതി എന്നിവ ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളാണെന്ന് ഇതു സംബന്ധിച്ച പഠനത്തില്‍ കണ്ടത്തെി. കലാശാലയിലെ അധ്യാപകരായ കെ. ശ്രീജ, കെ.എ. താജുദ്ദീന്‍, കെ.എം. ഷീജ, വിദ്യാര്‍ഥികളായ കെ.പി. അബ്ദുല്‍ ജബ്ബാര്‍, സി. അബ്ദുല്‍ മജീദ്, അബ്ദുസ്സമദ് ചേരിക്ക എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് സാമൂഹികക്ഷേമ സ്ഥിരംസമിതി അധ്യക്ഷന്‍ സി.എം.ടി. ബാവ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ജസീന, വാര്‍ഡ് അംഗങ്ങളായ എന്‍.പി. അഷ്റഫ്, പി. ശശിധരന്‍, ടി. ഉമ്മര്‍, പി.കെ. സൈനുദ്ദീന്‍, പി.കെ. ജബ്ബാര്‍, പി. ഫാത്തിമ്മ, നുസൈബാനു, സക്കീന, എ.പി. സുനന്ദ, എം. രജനി, നൂര്‍ജഹാന്‍, എം.ഇ. ബീന എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. അശോക് ഡിക്രൂസ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story