Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2016 12:19 PM GMT Updated On
date_range 2016-09-28T17:49:43+05:30പോത്തുകല്‍ പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന
text_fieldsഎടക്കര: സര്‍ക്കാറിന്‍െറ നടപടിക്രമങ്ങള്‍ പാലിക്കാതെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിന്‍െറ അന്തിമ പദ്ധതി രൂപവത്കരിച്ചുവെന്നും ഗ്രാമസഭകളിലും വികസന സെമിനാറിലും വര്‍ക്കിങ് ഗ്രൂപ്പുകളിലും അംഗീകരിച്ച പദ്ധതികള്‍ പ്രസിഡന്‍റും ചിലരും കൂടി വെട്ടിമാറ്റി തന്നിഷ്ടപ്രകാരം പ്രോജക്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നുവെന്നും കാണിച്ച് സി.പി.എം ലോക്കല്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ വിജിലന്‍സ് വിഭാഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരും സ്ഥലത്തത്തെി തെളിവെടുത്തു. ലോക്കല്‍ സെക്രട്ടറി പി. ഷെഹീര്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് സി.ഐ കുഞ്ഞുമുഹമ്മദ് കുട്ടിയും സംഘവും ചൊവ്വാഴ്ച പോത്തുകല്ലിലത്തെി പരിശോധന നടത്തിയത്. പഞ്ചായത്ത് രേഖകള്‍ പരിശോധിക്കുകയും പരാതിക്കാരന്‍െറ മൊഴി ശേഖരിക്കുകയും നിര്‍മാണത്തിലിരിക്കുന്ന ബസ്സ്റ്റാന്‍ഡ് സന്ദര്‍ശിക്കുയും ചെയ്തു. പരാതിയില്‍ കഴമ്പുള്ളതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടത്തെിയിരിക്കുന്നത്. രേഖകളുമായി അടുത്ത ദിവസം മലപ്പുറം ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് സംഘം മടങ്ങിയത്. ഒരുമാസം മുമ്പ് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍നിന്ന് പ്രസിഡന്‍റിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയിരുന്നു. ഈ യോഗത്തിലാണ് പദ്ധതികള്‍ അംഗീകരിച്ചത്. ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തിയ ബസ് ടെര്‍മിനലിന്‍െറ പ്രവൃത്തി അംഗീകാരം ലഭിക്കുന്നതിന് മുമ്പേ ആരംഭിച്ചതായും ഇത് മുന്‍ ഭരണസമിതിയിലെ അംഗങ്ങളെ വിഡ്ഢികളാക്കുന്നതാണെന്നും വിജിലന്‍സ് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്‍റിന്‍െറയും ഭരണപക്ഷത്തിന്‍െറയും നടപടിക്കെതിരെ ഒക്ടോബര്‍ നാലിന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നതിന് സി.പി.എം തീരുമാനിച്ചിട്ടുണ്ട്. രാവിലെ 11ന് നടക്കുന്ന മാര്‍ച്ച് സംസ്ഥാന സമിതിയംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്യും.
Next Story