Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2016 12:16 PM GMT Updated On
date_range 2016-09-26T17:46:24+05:30തപാല്‍ ഇന്‍ഷുറന്‍സ്: അടച്ച തുകക്ക് ‘അഡ്രസി’ല്ല
text_fieldsമേലാറ്റൂര്‍: തപാല്‍ വകുപ്പിന്‍െറ ഗ്രാമീണ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം തിരിച്ചുകിട്ടുന്നില്ളെന്ന് പരാതി. പ്രീമിയം അടവ് മുടങ്ങിയവരും അടവ് തുടരാന്‍ താല്‍പര്യമില്ലാത്തവരുമാണ് അടച്ച തുക തിരിച്ചുകിട്ടാതെ പ്രയാസപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ നിലനില്‍പ്പ് ഭീഷണി നേരിട്ടപ്പോഴാണ് അതത് പോസ്റ്റ് മാസ്റ്റര്‍മാര്‍ തപാല്‍ വകുപ്പിന്‍െറ റൂറല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വ്യാപകമായി ആളുകളെ ചേര്‍ത്തത്. 60 വയസ്സാണ് പോളിസി കാലാവധി. പ്രായ വ്യത്യാസത്തിനനുസരിച്ച് പ്രീമിയം തുകയും വ്യത്യസ്തമായിരിക്കും. ഒരു വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചവര്‍ക്ക് ആവശ്യമെങ്കില്‍ അടച്ച തുക തിരികെ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. പതിനായിരങ്ങള്‍ ലഭിക്കാനുള്ളവരാണ് പണം കിട്ടാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുന്നത്. പ്രീമിയം അടച്ചിരുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളില്‍ലത്തെുന്ന ഗുണഭോക്താക്കളോട് സബ് ഓഫിസില്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. ഇപ്രകാരം മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയവര്‍ക്കും പണം ലഭിച്ചിട്ടില്ല. അതിലേറെ വിഷമിപ്പിക്കുന്നത് കൃത്യമായ മറുപടി തപാല്‍ വകുപ്പ് നല്‍കുന്നില്ളെന്നതാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അപേക്ഷ നല്‍കിയ സബ് പോസ്റ്റ് ഓഫിസില്‍ എത്തുന്ന ഗുണഭോക്താക്കളോട് ജില്ലാ തപാല്‍ സൂപ്രണ്ടിന്‍െറ ഓഫിസില്‍ അന്വേഷിക്കാന്‍ പറയും. അവിടെയത്തെിയാല്‍ ഫയല്‍ തിരുവനന്തപുരത്താണെന്നായിരിക്കും മറുപടി.അരലക്ഷത്തിലധികം രൂപ തിരിച്ച് കിട്ടാനുള്ള മേലാറ്റൂര്‍ ഉപജില്ലയിലെ ഒരു അധ്യാപകന്‍ ആറുമാസം മുമ്പ് നല്‍കിയ അപേക്ഷ ഇതുവരെ ഫലം കണ്ടിട്ടില്ല. പല തവണ മഞ്ചേരിയിലെ ജില്ലാ തപാല്‍ സൂപ്രണ്ടുമായി ബന്ധപ്പെട്ടു. നിയമനടപടിക്കുള്ള ഒരുക്കത്തിലാണിദ്ദേഹം.
Next Story