Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2016 12:01 PM GMT Updated On
date_range 2016-09-23T17:31:45+05:30സ്റ്റേജിന്‍െറ ഗ്രില്ലും ശിലാഫലകവും തകര്‍ത്തു
text_fieldsകാളികാവ്: ഗ്രാമ പഞ്ചായത്ത് അധീനതയിലുള്ള അമ്പലക്കുന്ന് മൈതാനിയില്‍ കായികപരിശീലനത്തിനായി സ്ഥാപിച്ച സ്റ്റേജിന്‍െറ ഗ്രില്ലും ശിലാഫലകവും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രഭാത സവാരിക്കാര്‍ക്കായി സ്ഥാപിച്ച പരിശീലന ഉപകരണങ്ങളും നശിപ്പിക്കാന്‍ ശ്രമിച്ചു. പ്രദേശത്ത് ലഹരി ഉപയോഗം വളരെ കൂടിയിട്ടുണ്ട്. ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാത്തതാണ് മൈതാനത്തും പരിസരങ്ങളിലും കഞ്ചാവ് അടക്കമുള്ള ലഹരിവില്‍പ്പന കൂടാന്‍ കാരണമായി പറയപ്പെടുന്നത്. സ്റ്റേജിന് നേരെ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാളികാവ് മോണിങ് വാക്കേഴ്സ് ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.
Next Story